72 ലിറ്റര് വിദേശ മദ്യവുമായി ഒരു സ്ത്രി അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി
കല്ലേറ്റുംങ്കര ദേവാലയത്തിൽ കെ സി വൈ എം മുൻകാല പ്രവർത്തക കുടുംബ സംഗമം സംഘടിപ്പിച്ചു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. നിരവധി പേരെ ചടങ്ങിൽ ആദരിച്ചു.
ഇരിങ്ങാലക്കുട : കല്ലിങ്ങപ്പുറം താമി ഭാര്യ ശാരദ (84) നിര്യാതയായി

സംസ്ക്കാരം : 3:30 PM മുക്തിസ്ഥനിൽ മക്കൾ : ബാബു മരുമക്കൾ : ജയന്തി : സുനിത രാമകൃഷ്ണൻ ഷീജ വിജയൻ ബീന മുകുന്ദൻ സുജന വിജയൻ (late)
കരുവന്നൂർ ബാങ്ക് അധികൃതരുടെ വാർത്ത സമ്മേളനം
പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി പി.കെ.ഭാസി ചുമതല ഏറ്റെടുത്തു. കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ ചുമതല കൈമാറി. കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.സതീഷ് വിമലൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശരത് ദാസ്, മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി സിന്ധു അജയൻ, മണ്ഡലം ഭാരവാഹികളായ എം.എസ് സന്തോഷ്, രജീന്ദ്രൻ പുല്ലാനി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസ് പൊ റത്തശ്ശേരി മണ്ഡലം പ്രസിഡണ്ടായി ശ്രീ ശരത് കെ ദാസും വൈസ് പ്രസിഡണ്ടായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി സതീഷ് വിമലൻ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ് കുമാർ മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ സനൽ കല്ലുക്കാരൻ, മുൻ മണ്ഡലം […]
ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി മത്സരത്തിൽ പുല്ലൂർ വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
കുട്ടികളുടെ പാർലമെണ്ടിൽ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ. അരക്കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്.

മുരിയാട് പഞ്ചായത്തിലെ കുട്ടികളു ടെ പാർലമെൻറിൽ ഉയർന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി 50 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ചു. കുട്ടികൾ ഉയർത്തിയ വിഷയങ്ങളിൽ 12 ൽപരം ആവശ്യങ്ങളാണ് ഉടൻതന്നെ അംഗീകരിക്കപ്പെട്ടത്. എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും ടോയ്‌ലറ്റ് ബ്ലോക്കുകൾ, പത്തിടങ്ങളിൽ ബോട്ടിൽ ബൂത്ത്, എല്ലാ എയ്ഡഡ് വിദ്യാലയങ്ങളിലും മാലിന്യ ശേഖരണ സംവിധാനം (കളക്ടേഴ്സ് അറ്റ് സ്കൂൾ), പഞ്ചായത്തടിസ്ഥാനത്തിൽ സെൽഫ് ഡിഫൻസ് , ഫുട്ബോൾ , ചെസ്സ് , നീന്തൽ , കലാ […]
നീഡ്‌സ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധജിയുടെ പാദസ്പർശമേറ്റ റസ്റ്റ് ഹൗസിലെ ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എൻ.എ.ഗുലാം മുഹമ്മദ്, പി.ടി.ജോർജ്, എം.എൻ.തമ്പാൻ, മുഹമ്മദാലി കറുകത്തല, സി.എസ് .അബ്‌ദുൾ ഹഖ്, ഷൗക്കത്തലി, കെ.കെ.കുഞ്ഞുമുഹമ്മദ്, ഡോ .കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു

അതിരപ്പള്ളിയിൽ കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു.വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് സംഭവം.തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വീണത്.ആനക്കുട്ടിയെ കരയ്ക്ക് കയറ്റി.അതിരപ്പിള്ളി വെറ്റിലപ്പാറയിൽ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷിച്ചു.പ്ലാന്റേഷൻ കോർപ്പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്