മുതലാളിത്ത കുത്തക വൽകരണമാണ് ഇന്ത്യൻ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വക്കേറ്റ് എ. ജയശങ്കർ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡിബേറ്റ് ആൻഡ് ലിറ്റററി ക്ലബ്ബിൻറെ 2024 – 25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടനയുടെ ശക്തിയും സമകാലിക വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തിൽ പണ്ഡിറ്റ് നെഹ്റുവിൻ്റെ ചിന്തകളാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ 10 മണിക്ക് കോളേജിലെ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ക്ലബ് നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതണം ചെയ്തു. ഡിബേറ്റ് ക്ലബ് കോഓർഡിനേറ്റർ വർഗീസ് പി. എ സ്വാഗതവും ക്ലബ്‌ സെക്രട്ടറി അർജുൻ ഹരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *