IJKVOICE

ജെ.സി.ഐ.സെല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്കാരം ജൈവ മങ്ങൾ കർഷകൻ സലിം കാട്ടകത്തിന്

ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ സെല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്കാരം പ്രശസ്ത ജൈവ മഞ്ഞൾ കർഷകൻ സലീം കാട്ടകത്തിന് ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ സമ്മാനിച്ചുപ്രോഗ്രാം ഡയറക്ടർ അഡ്വ .ഹോബി ജോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷൈജോ ജോസ് മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ്, പൊതുപ്രവർത്തകരായ ഷഫിർ കാരുമാത്ര, ഷൺമുഖൻ ടി.വി.രാമ ധാസ് എന്നിവർ പ്രസംഗിച്ചു സലീം കാട്ടകത്ത് മറുപടി പ്രസംഗം നടത്തി കൃഷിയിടത്തിൽ വച്ച് ചേർന്ന ചടങ്ങിൽ കർഷകരും തൊഴിലാളികളും പങ്കെടുത്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സംഗമഗ്രാമമാധവനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ദേശീയ ശ്രദ്ധ ; പ്രകീർത്തിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ.

ദൽഹിയിലെ പ്രഗതി മൈദാനിൽ നടന്ന ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് July 29, 30 തീയതികളിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗമത്തിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ക്ഷണം ലഭിച്ചിരുന്നു. സെന്റ് ജോസഫ്‌സ് കോളേജിൽ പ്രവർത്തിക്കുന്ന പുരാരേഖാഗവേഷണകേന്ദ്രത്തിനാണ് UGC പവലിയനിലേക്ക് ക്ഷണം ലഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ മാധവനെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ വിവരങ്ങൾ ആരായാൻ സെന്റ് ജോസഫ്സിന്റെ പവലിയനിൽ നേരിട്ടെത്തി. ഈ ഗവേഷണ പദ്ധതിയ്ക്കു വേണ്ട സഹായങ്ങൾ ഉറപ്പു വരുത്താമെന്ന് വാഗ്ദാനം […]

നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം NSS യൂണിന്റെ നേതൃത്വത്തിൽ, പാഥേയം പരിപാടി നടത്തി.

വയറെരിയുന്ന വർക്കു ഒരു നേരത്തെ ഭക്ഷണം പാഥേയം. നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം NSS യൂണിന്റെ നേതൃത്വത്തിൽ, പാഥേയം പരിപാടി നടത്തി. വയറെരിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിക്കൊണ്ട് വിശക്കുന്നവന്റെ വിശപ്പ് അകറ്റുന്നതിനും വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുന്നതിനും വേണ്ടിയാണ് പാഥേയം പരിപാടി നടപ്പിലാക്കിയത്. തൃശൂർ round ലും ഇരിങ്ങാലക്കുട ഗവ. ഹോസ്പിറ്റലിലൂമായി 700 പേർക്കാണ് പൊതിച്ചോറ് നൽകിയത്. ഹയർ സെക്കന്ററി വിഭാഗം NSS, Guides, ഹൈസ്കൂൾ വിഭാഗം SP C […]

ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.

ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.മുൻ പഞ്ചായത്ത് പ്രസിഡണ്ട്പി.പി. ദേവസി- ഇളന്തോളി മാണിക്കുട്ടി സ്മാരക പ്രൊഫഷണൽ നാടകോത്സവം, അമേച്വർ നാടകം, സെമിനാറുകൾ, കവിയരങ്ങ്, വയലാർ ചലച്ചിത്രഗാന മത്സരം എന്നീ പരിപാടികൾ അരങ്ങേറും. ചമയം പ്രസിഡണ്ട് എ.എൻ. രാജൻ അദ്ധ്യക്ഷനായ സ്വാഗത സംഘം രൂപീകരണ യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. ഭരതൻ […]

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000 രൂപ ചെലവഴിച്ചാണ് പുസ്തകങ്ങൾ കൈമാറിയത്.ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി കെട്ടിടം എന്ന ആവശ്യത്തിന് പരിഹാരം കാണും. വായനയുടെ ലോകത്ത് തന്റെതായ ഇടം സൃഷ്ടിക്കാൻ എല്ലാവർക്കും കഴിയണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. നിർമ്മിതിയുടെ സഹായത്തോടുകൂടി സ്കൂളിൽ48 ലക്ഷം […]

ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലേയ്ക്ക് സംയുക്ത തൊഴിലാളി യൂണിയനുകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എൽ.ഡി.എഫ് പ്രകടനപത്രികയുടെ ഉദ്ദേശ്യശുദ്ധിയ്ക്കെതിരായപുതിയ മദ്യനയം തിരുത്തുക : ടി കെ.സുധീഷ്ഇരിങ്ങാലക്കുട: കള്ള് വ്യവസായം ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത എൽഡിഎഫിന്റെ പ്രഖ്യാപനത്തിന് വിപരീതമായ പുതിയ മദ്യനയം ചെത്ത് – മദ്യ വ്യവസായത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്ന് എഐടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് പ്രസ്താവിച്ചു.ആയതിനാൽ പുതിയതായി പ്രഖ്യാപിച്ച മദ്യനയം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ഇരിഞ്ഞാലക്കുട എക്സൈസ് ഓഫീസിനു മുന്നിലേക്ക് ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്ത് – മദ്യ തൊഴിലാളി യൂണിയനുകൾ (എഐടിയുസി )സംയുക്തമായി […]

പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു

എടതിരിഞ്ഞി: പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. ജോയ് ചാലിശ്ശേരി അധ്യക്ഷനായിരുന്നൂ.പടിയൂർ -എടത്തുരുത്തി പഞ്ചായത്തുകളിലെ എഴുപതോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഉപ്പുംത്തുരുത്തി പാലം പണികൾ ഉടൻ ആരംഭിക്കണമെന്നു ആവശ്യപ്പെട്ടു ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും, കളക്ട്ടർക്കും നിവേദനം നല്കാനും, കാലങ്ങൾ ആയുള്ള സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം പരിഗണിച്ചു ഉടൻ പാലം നിർമ്മാണം ആരംഭിക്കാൻ ഉള്ള നടപടികൾക്കു സർക്കാറും ജനപ്രതിനിധികളും തയ്യാറാകാത്ത പക്ഷം […]

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ശ്രീമതി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു. കേരള ഗവ: സെക്രട്ടേറിയറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ്. കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച് വരികയായിരുന്നു. തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലം സ്വദേശിയാണ്.

മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.

അഭിഭാഷകർ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തിമണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.മണിപ്പൂർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഒപ്പ് ശേഖരിച്ച് കത്ത് അയക്കുന്ന പരിപാടി ഐഎഎൽ ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് കെജി അജയ് കുമാറിന്റെ അധ്യക്ഷതയിൽ ഐ എഎൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് പിജെ ജോബി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ […]

മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ മുരിയാട് ജീവധാരപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും തെങ്ങിന്‍ തൈകളുടെയും വിതരണം നടത്തി .

മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ മുരിയാട് ജീവധാരപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും തെങ്ങിന്‍ തൈകളുടെയും വിതരണം നടത്തി .പച്ചക്കറി തൈകള്‍ സൗജന്യമായും തെങ്ങിന്‍തൈകള്‍ സബ്‌സിഡൈസ്ഡ് നിരക്കിലുമാണ് വിതരണം ചെയ്തത്. ജീവധാര പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധമായ പഞ്ചായത്ത് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ കൂടെ ഭാഗമായാണ് പച്ചക്കറി തൈകളും തെങ്ങിന്‍ തൈകളും വിതരണം ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് […]