പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു

എടതിരിഞ്ഞി: പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. ജോയ് ചാലിശ്ശേരി അധ്യക്ഷനായിരുന്നൂ.
പടിയൂർ -എടത്തുരുത്തി പഞ്ചായത്തുകളിലെ എഴുപതോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഉപ്പുംത്തുരുത്തി പാലം പണികൾ ഉടൻ ആരംഭിക്കണമെന്നു ആവശ്യപ്പെട്ടു ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും, കളക്ട്ടർക്കും നിവേദനം നല്കാനും, കാലങ്ങൾ ആയുള്ള സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം പരിഗണിച്ചു ഉടൻ പാലം നിർമ്മാണം ആരംഭിക്കാൻ ഉള്ള നടപടികൾക്കു സർക്കാറും ജനപ്രതിനിധികളും തയ്യാറാകാത്ത പക്ഷം സമരപരിപാടികൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. രവി ഞാറ്റുവെട്ടി, സലീം തിണ്ടിക്കൽ, കെ. എച്ച്. അൻവർ, യൂസഫ് അന്താറത്തറ, വിജയൻ പോത്താംപറമ്പിൽ, ഖാലിദ് മേനകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *