നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം NSS യൂണിന്റെ നേതൃത്വത്തിൽ, പാഥേയം പരിപാടി നടത്തി.

വയറെരിയുന്ന വർക്കു ഒരു നേരത്തെ ഭക്ഷണം പാഥേയം.

നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം NSS യൂണിന്റെ നേതൃത്വത്തിൽ, പാഥേയം പരിപാടി നടത്തി. വയറെരിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിക്കൊണ്ട് വിശക്കുന്നവന്റെ വിശപ്പ് അകറ്റുന്നതിനും വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുന്നതിനും വേണ്ടിയാണ് പാഥേയം പരിപാടി നടപ്പിലാക്കിയത്. തൃശൂർ round ലും ഇരിങ്ങാലക്കുട ഗവ. ഹോസ്പിറ്റലിലൂമായി 700 പേർക്കാണ് പൊതിച്ചോറ് നൽകിയത്. ഹയർ സെക്കന്ററി വിഭാഗം NSS, Guides, ഹൈസ്കൂൾ വിഭാഗം SP C എന്നീ യൂണിറ്റുകൾ പാഥേയം പരിപാടിയിൽ പങ്കാളികളായി.
പ്രിൻസിപ്പാൾ എം.കെ പ്രീതി, പ്രോഗ്രാം ഓഫീസർ ഡോ.സുമ.എസ്, ഗൈഡ് ക്യാപ്റ്റൻ സ്വപ്ന.സി.സി. NSS ലീഡർമാരായ അൽ നകരീം, ഫഹദ് അസ്ഹർ എന്നിവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *