IJKVOICE

നവകേരള സദസ്സിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ 12 ഓളം കോൺഗ്രസ്സ് പ്രവർത്തകർ കരുതൽ തടങ്കലിൽ

ഇരിങ്ങാലക്കുട മൈതാന്നത്ത് നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 12 ഓളം പ്രവർത്തകരെ ഇരിങ്ങാലക്കുട പോലീസ് കരുതൽ തടങ്കലിലാക്കി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, നിയോജകമണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കെ എസ്‌ യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, ഓഫീസ് സെക്രട്ടറി എം എസ് സതീഷ് എന്നിവരടക്കം 12 ഓളം പ്രവർത്തകരെയാണ് മുൻകരുതൽ എന്ന […]

നേട്ടം : ക്രൈസ്റ്റ് കോളേജ് ഫിസിക്സ്‌ സ്വാശ്രയ വിഭാഗം അധ്യാപികക്ക് മാഡം ക്യൂറി ഫെല്ലോഷിപ് ലഭിച്ചു. ഏകദേശം 1.5 കോടിയോളം രൂപ വരുന്ന ഇത് 3 വർഷത്തേക്കാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഈഫെൽലോഷിപ്പിന്റ ആദ്യ വർഷങ്ങളിൽ ഇറ്റലിയിലെ സിയന്ന യൂണിവേഴ്സിറ്റി ഇൽ ആയിരിക്കും. അഭിമാനർഹമായ ഈ നേട്ടത്തിൽ എല്ലാവരും ഡോണയെ അഭിനന്ദിക്കുകയും ചെയ്തു

കാലിക്കറ്റ്‌ സർവകലാശാല പുരുഷ ഖോ ഖോ മത്സരത്തിൽ ജേതാക്കളായി ക്രൈസ്റ്റ് കോളേജ്

_________________________ ക്രൈസ്റ്റ് കോളേജ് ആദിത്യം വഹിച്ച കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ ഖോ ഖോ പുരുഷ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കൾ ആയി… ഫൈനൽ മത്സരത്തിൽ CPE കാലിക്കറ്റ്‌ നെ തോൽപിച്ചു കൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി അൻഡ്റൂസ് വിജയികൾക്കുള്ള സമ്മാനധാനം നിർവഹിച്ചു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡയറക്ടർ കെ പി മനോജ്‌, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ബിന്റു ടി കല്യാൺ എന്നിവർ സദസിൽ സന്നിദർ ആയിരുന്നു..വനിതാ […]