IJKVOICE

കാറളം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും ക്യാമ്പും നടത്തി. ജീവിത ശൈലിയിൽ മാറ്റം വരുത്തി, നല്ല ആരോഗ്യത്തോടെ സന്തോഷപ്രദമായി എങ്ങിനെ ജീവിക്കാം എന്നതിനെ കുറിച്ച് യോഗ ട്രെയിനർ ശ്രീ അഭിലാഷ് നല്ലെപ്പിള്ളി ക്ലാസ് എടുത്തു.

ദീപശിഖാപ്രയാണം നടത്തി

ലോക ദിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി. ദീപശിഖാപ്രയാണം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ആര്‍. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തികുകയാണ് ലക്ഷ്യം. ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വി.എച്ച്.എസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ബി.പി.സി കെ.ആര്‍. സത്യപാലന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സർവ്വകലാശാല ഹോക്കി മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു..

_______________________ കാലിക്കറ്റ്‌ സർവകലാശാല പുരുഷ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. മത്സരങ്ങൾ ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സർവകലാശാല കായിക വിഭാഗം മേധാവി ഡോ കെ പി മനോജ്‌ ആശംസകൾ നേർന്നു. വെള്ളി, ശനി ദിവസങ്ങളിൽ വനിതാ മത്സരങ്ങളും, ശനി ഞായർ ദിവസങ്ങളിൽ പുരുഷ മത്സരങ്ങളും നടക്കും..

നവകേരള സദസ്സ്: ഡിസംബർ 6 ന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ; പകരം മറ്റൊരു അവധി ദിനം പ്രവൃത്തി ദിനമാക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. പരിപാടിയുടെ പേരിൽ ഉണ്ടാകുന്ന ഗതാഗത തിരക്കും യാത്ര ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ടുമാർക്കും ഭാരവാഹികൾക്കുമായി ഏകദിന ശില്പശാല നടത്തി. മിഷൻ 24 ശിൽപശാല ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ് ജോസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ എം പി ടി എൻ പ്രതാപൻ സമാപന സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡണ്ടുമാരായ ബൈജു കുറ്റിക്കാടൻ, സാജു പാറെക്കാടൻ, ബാബു തോമസ്, കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എം ആർ ഷാജു സ്വാഗതവും മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് സി എസ് നന്ദിയും പറഞ്ഞു.

ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുര നവീകരിക്കാന്‍ തീരുമാനം. പടിഞ്ഞാറെ ഊട്ടുപുരയില്‍ ചേര്‍ന്ന ദേവസ്വം ഭരണസമിതിയുടേയും ഭക്തജനങ്ങളുടേയും യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറെ ഗോപുരം നവീകരണ മാതൃകയില്‍ നടപ്പുര നവീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയോട് അഭ്യാര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ കൂടിയാലോചിച്ചശേഷം അടുത്തയോഗത്തില്‍ തീരുമാനമറിയിക്കാമെന്ന് അംഗങ്ങള്‍ പറഞ്ഞു. പടിഞ്ഞാറെ നടപ്പുരയുടെ പുനരുദ്ധാരണ പ്രവ്യത്തികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തില്‍ ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. നടപ്പുര നവീകരണത്തിന്റെ വിശദമായ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി ഡിസംബര്‍ 11ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.

ഉത്സവകാലത്ത് പത്ത് ദിവസം 17 ആനകളും നൂറിലേറെ മേളക്കാരും ആയിരക്കണക്കിന് ഭക്തജനങ്ങളും എത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളുടെ മേല്‍ക്കൂരകള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാതിരിക്കാന്‍ പടിഞ്ഞാറെ നടപ്പുര ഓലമേഞ്ഞാണ് നിറുത്തിയിരിക്കുന്നത്. ഇതിന്റെ കേടായ ഉത്തരവും കഴുക്കോലുകളും പട്ടികകളുമടക്കമുള്ളതെല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം. പല ഉത്തരങ്ങളും ഇപ്പോള്‍ ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ബലപ്പെടുത്തി നിര്‍ത്തിയിരിക്കുന്നത്. ബലക്ഷയം സംഭവിച്ച തൂണുകള്‍ ബലപ്പെടുത്തുകയും വേണം. കേന്ദ്ര സര്‍ക്കാറിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി പണിയാനായിരുന്നു ദേവസ്വം തീരുമാനം. എന്നാല്‍ […]