ഇരിഞ്ഞാലക്കുടയുടെ വികസന ചരിത്ര മുഹൂർത്തം

ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ തൃശൂർ എൽ. എ ജനറൽ ഓഫിസിന്റെ ക്യാമ്പ് ഓഫിസ് ബഹു ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ഭൂമിയുടെ രേഖകൾ കൈമാറി കൈപ്പറ്റ് രസീത് ലഭിച്ചു.
ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ആനന്ദപുരം ഞാറ്റുവേട്ടിവീട്ടിൽ ശങ്കരൻ മകൻ ശിവരാമൻ ( 75 )അന്തരിച്ചു.

ഭാര്യ ജയ മക്കൾ നിഷ. ജയശങ്കർ. നിത്യ. മരുമക്കൾ സെൽവരാജ്.സ്വാതി.സാബു. സംസ്കാരം നാളെ തിങ്കളാഴ്ച ( 22/1/24/ ) രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ.
കാട്ടൂർ ഗ്രാമപഞ്ചായത്ത്

രണ്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിൽ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കെട്ടിടമാണ് കുരുന്നുകൾക്കായി നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ടാം വാർഡിൽ 78ആം നമ്പർ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ […]
കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരൻ പോലീസ് പിടിയിൽ. നിരവധി കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരൻ പോലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാനും ശ്രമിച്ചു.
ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് ഇരിഞ്ഞാലക്കുട മേഖല നേതൃത്വത്തിൽ ടുഗെതർ for തൃശൂർ പദ്ധതി സഹായ വിതരണം ഉത്ഘാടനം സംഘടിപ്പിച്ചു. Akpa ഇരിഞ്ഞാലക്കുട മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി അധ്യക്ഷത വഹിച്ച ചടങ് akpa സംസ്ഥാന പ്രസിഡന്റ് ശ്രീ ജോൺസൻ എ സി ഉത്ഘാടനം നിർവഹിച്ചു.akpa ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ ആദ്യ കിറ്റ് വിതരണം ചെയ്തു. തുടർന്ന് akpa ജില്ലാ കാരുണ്യ പ്രവർത്തന ചെയർമാൻ ശ്രീ ശിവാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ലിജോ ജോസഫ് വാർഡ് കൗൺസിലർ ശ്രീ ജെയ്സൺ പാറെക്കാടൻ എന്നിവരും കിറ്റ് വിതരണം ചെയ്തു.മേഖല ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, ജില്ലാകമ്മിറ്റി ശശി A S,ടൗൺ യൂണിറ്റ് പ്രസിഡന്റ് ശ്രീ സഞ്ജു കെ വി, കാട്ടൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ ആന്റോ ടി സി, കരുവന്നൂർ യൂണിറ്റ് സജയൻ കാറളം,വെള്ളാങ്ങല്ലൂർ യൂണിറ്റ് സ്വരാജ്, രാധാകൃഷ്ണൻ ദൃശ്യ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മേഖല സെക്രട്ടറി നിഖിൽ സ്വാഗതവും PRO വിനോദ് രാജൻ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ എത്തിയ ഗാന്ധിജിയെ സ്വീകരിച്ച ജീവിച്ചിരിക്കുന്ന ഒരേ ഒരാൾക്ക് സ്വീകരണം
ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലായത്തിലെ പിണ്ടിപെരുന്നാള് ജനുവരി 6,7,8 തിയ്യതികളില്‍ ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
തൃശ്ശൂര്‍ കൊടകര മറ്റത്തൂര്‍ ചുങ്കാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൂലംകുടം സ്വദേശി 24 വയസുള്ള രാഹുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്പ്പിച്ചു. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ന്യൂ ഇയര്‍ വിപണികളിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സര്‍വെലന്‍സ് സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. വീഴ്ചകള്‍ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്പ്പിച്ചത്. 49 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 74 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയിട്ടുണ്ട്
വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞെന്ന പരാതിയുമായി പഞ്ചായത്തഗം. പത്തനംതിട്ട ചെന്നീർക്കരയിലാണ് സംഭവം. പത്തനംതിട്ട ചെന്നീർക്കരയിലെ ആറാം വാർഡ് അംഗമായ ബിന്ദുവിന്റെ വീട്ടുമുറ്റത്തേക്കാണ് പെരുമ്പാമ്പിനെ വലിച്ചെറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയതായി നാട്ടുകാർ പഞ്ചായത്ത് അംഗത്തിനെ വിളിച്ചറിയിച്ചു. ഉടനെ തന്നെ ബിന്ദു ടി ചാക്കോ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ പ്രദേശത്തെത്തിയപ്പോൾ പെരുമ്പാമ്പിനെ കണ്ടെത്തനാവത്തതിനെ തുടർന്ന് ബിന്ദുവിനെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് നാട്ടുകാരെ വിളിച്ചപ്പോഴാണ് ആരോ പാമ്പിനെ ചാക്കിലാക്കി തന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച വിവരം ബിന്ദു അറിയുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതർ ഹിന്ദുവിന്റെ വീട്ടിലെത്തി പെരുമ്പാമ്പിനെ പിടികൂടി. സംഭവത്തിൽ ഇലവുതിട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും ബിന്ദു ടി ചാക്കോ പറഞ്ഞു.