IJKVOICE

തുറവൻകുന്ന് സെന്റ് ജോസഫ് ഇടവകയിലെ വിശുദ്ധ അന്തോണിസിന്റെ കപ്പേള തിരുനാൾ കൊടിയേറ്റം വികാരി റവ.ഫാദർ സെബി കൂട്ടാലപറമ്പിൽ നിർവഹിച്ചു. കൈക്കാരന്മാർ വിൽസൺ കാഞ്ഞിരപ്പറമ്പിൽ. ആന്റോ മൽപ്പാൻ. യൂണിറ്റ് പ്രസിഡണ്ട് സോജോ തത്തംപിള്ളി എന്നിവർ നേതൃത്വം നൽകി.എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് നൊവേന ഉണ്ടായിരിക്കും.നവംബർ 25 തിരുന്നാൾ ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

ചികിത്സക്കായി തൃശ്ശൂരിലെ ‘ഊട്ടോളി പ്രസാദ്’ എന്ന ആനയെ ഉടമയില്‍ നിന്നും ഏറ്റെടുത്ത് കോടനാട് ആന ചികിത്സാകേന്ദ്രത്തിലേയ്ക്ക് മാറ്റാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്.

കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം

കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം.അറബിക്ക് കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍ പി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു.ഉപജില്ലാ പ്രവര്‍ത്തി പരിചയ മേളയിലും ഈ വര്‍ഷം സ്‌കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.