IJKVOICE

ആറാട്ടുപുഴയിലെ തൃപ്രയാര്‍ തേവരുടെ തറ സമര്‍പ്പിച്ചു .ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ ചമയങ്ങളും മറ്റും ഒരുക്കി വെക്കുന്നതും തേവര്‍ക്കുള്ള ദ്രവ്യ സമര്‍പ്പണം നടക്കുന്നതുമായ ആറാട്ടുപുഴയിലെ നവീകരിച്ച തേവര്‍ തറ സമര്‍പ്പിച്ചു.

ശിവരാത്രി മഹോത്സവത്തിന് ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക്

കെ എസ് ആർ ടി സി നടത്തുന്ന 13 പ്രത്യേക സർവ്വീസുകളുടെ ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഉണ്ഡലം എം എൽ എ യുമായ ഡോ ആർ ബിന്ദു നിർവഹിച്ചു. ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെയായിരിക്കും ഈ സർവീസുകൾ. 5 ഓർഡനറി ബസുകളും […]

കലാലയ രത്ന പുരസ്കാരം സമ്മാനിച്ചു.

ഇരിങ്ങാലക്കുട: സംരംഭകത്വത്തിന്റെ പുത്തൻ സാധ്യതകളും അതിലേക്കുള്ള അറിവുകളും ഇന്നത്തെ പുതിയ സാമൂഹിക സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്തതാണെന്നും, യുവത്വം തൊഴിൽ അന്വേഷകരിൽനിന്നും തൊഴിൽ ദാതാക്കളാകണമെന്നും ഡോ. ടി. പി. സെൻകുമാർ ഐ.പി.എസ്. ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ.ജോസ് ചുങ്കൻ കലാലയരത്ന സംസ്ഥാനതല പുരസ്കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളേജ് ഫാ.ജോസ് തെക്കൻ സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ നാട്ടിക ശ്രീനാരായണ കോളേജിലെ നിധിൻദാസ് കെ. എച്ച് പുരസ്കാരം ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ […]