IJKVOICE

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 365 ദിനസൗജന്യ നേത്ര പരിശോദന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെട്രോ ഐ കെയറുമായി സഹകരിച്ച്കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കമായി. കണ്ണുകളെ ബാധിക്കുന്ന നേത്ര രോഗങ്ങളെ മുൻകൂട്ടി അറിയുന്നതിനും കണ്ണിന് പരിചരണം നൽകാനും ഇത് മൂലം സാധിക്കും. ലയൺസ് ക്ലബ് 318 D യിലെ സോൺ ചെയർമാൻ MJF Ln Adv. ജോൺ നിധിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് Ln. ഹാരീഷ് പോൾ അദ്ധ്യക്ഷത വഹിച്ച […]

യാത്രയ്ക്കിടെ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് വീണു.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തോംസണ്‍ എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസിന്റെ ചില്ലാണ് തനിയെ തകര്‍ന്ന് വീണത്.ഇരിങ്ങാലക്കുടയില്‍ നിന്നും തൃശ്ശൂരിലേയ്ക്ക് പോകുന്നതിനിടെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളിന് സമീപത്ത് വച്ചാണ് സംഭവം.ഉടന്‍ തന്നെ യാത്രികരെ ബസില്‍ നിന്നും പുറത്തിറക്കി.മറ്റൊരു ബസില്‍ കയറ്റിവിട്ടു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ചില്ല് തകര്‍ന്ന് വീഴാനുള്ള കാരണം വ്യക്തമല്ല

ഇരിങ്ങാലക്കുട നഗരസഭ യുടെ ആദാമുഖ്യത്തിൽ നടന്ന ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസം വ്യാപാരീ വ്യവസായി സംഗമത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ എം.പി. ജാക്സൺ നിർവ്വഹിച്ചു

ദുക്റാന തിരുനാൾ സപ്ലിമെന്റ് പ്രകാശനം കർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവകയുടെ മധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാസ് ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബദ്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മം കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. ദുക്റാന തിരുനാൾ ജനറൽ കൺവീനറും ട്രസ്റ്റിയുമായ ജോബി അക്കരക്കാരൻ, ട്രസ്റ്റിമാരായ ആന്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ബ്രിസ്റ്റോ വിൻസന്റ് എലുവത്തിങ്കൽ, തിരുനാൾ ജോയിന്റ് കൺവീനർമാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ജോസ് മാമ്പിള്ളി, പൗലോസ് താണിശ്ശേരിക്കാരൻ, ജോസ് മംഗലത്തുപറമ്പിൽ, പബ്ലിസിറ്റി […]

കണ്ടല്‍ചെടികളെ അടുത്തറിഞ്ഞ് ഇക്കോ ക്ലബ്ബ് വിദ്യാര്‍ഥികള്‍

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ ഇക്കോ ക്ലബ്ബ് വിദ്യാര്‍ഥികള്‍ കണ്ടല്‍ച്ചെടികളെ കുറിച്ച് പഠിക്കാന്‍ വള്ളിവട്ടം ചീപ്പുചിറ സന്ദര്‍ശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തന്നെ തയ്യാറാക്കിയ വിത്തുപന്തുകള്‍ ചീപ്പുചിറയുടെ വിവിധ പ്രദേശങ്ങളില്‍ എറിയുകയും ചെയ്തു. പ്രാദേശിക ചരിത്രാന്വേഷകന്‍ മൈഷൂക്ക് കരൂപ്പടന്ന വിദ്യാര്‍ഥികള്‍ക്കായി കണ്ടല്‍ചെടികളുടെ പ്രാധാന്യത്തെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും ക്ലാസ്സെടുത്തു. അധ്യാപകരായ ഒ.എസ്.ആശ, കെ.ഗീത, എം.ലീന, സൂര്യനന്ദന, തുടങ്ങിയവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.