IJKVOICE

ഏകതാ പാക്ഷികം നടന്നു

ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിന്ദു ഏകതാ പാക്ഷികം നടന്നു.മുകുന്ദപുരം താലൂക്കിലെ വിവിധ ഹിന്ദു സമുദായിക നേതാക്കന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന യോഗത്തിൻ്റെ ഉദ്ഘാടനം ചെയ്ത ആചാര്യ സേതുമാധവജി നിർവഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി വരവൂർ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് രാജേഷ് കെ ആർ അധ്യക്ഷത വഹിച്ചു താലൂക്ക് വർക്കിംഗ് പ്രസിഡണ്ട് കെ.പി നന്ദൻ സ്വാഗതവും സെക്രട്ടറി സതീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി ജില്ലാ സെക്രട്ടറിമാരായ രാജീവ് […]

വൻതോതിൽ ലഹരിമരുന്ന് വിൽപന

തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന കേസിൽ മാപ്രാണം സ്വദേശി അടക്കം രണ്ട് പേർ അറസ്റ്റിൽ

പി.ബി അസീന ടീച്ചറെ ആദരിച്ചു

പി.ബി അസീന ടീച്ചറെ ആദരിച്ചു. സംസ്ഥാന പിടിഎ മാതൃകാ അദ്ധ്യാപക അവാർഡിന് അർഹയായ ഇരിങ്ങാലക്കുട ഗവ: ഗേൾസ് എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക പി.ബി അസീന ടീച്ചർക്ക് ആദരം നൽകി. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷാണ് ആദരവ് നൽകിയത്. റഷീദ് കാറളം സ്വാഗതവും ഷിഹാബുദ്ദീൻ മാഷ് നന്ദിയും പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അംഗം സി.വി സ്വപ്ന ടീച്ചർ, എഐഎസ്എഫ് […]

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏകദിന സെമിനാർ

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഏകദിന സെമിനാർ ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയിലെ യു പി, ഹൈസ്കൂൾ, എച്ച് എസ് എസ് യൂണിറ്റ് ലീഡർമാരായ സ്കൗട്ട് – ഗൈഡ് – റോവർ – റെയിഞ്ചർ അദ്ധ്യാപകരുടെ ജില്ലാ ഏകദിന സെമിനാർ അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഭാഷ് ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.പി. ജാക്സൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന റോവർ […]

സ്റ്റേഷൻ റൗഡി അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ* ഇരിങ്ങാലക്കുട : മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ അൽജോ (27) എന്നയാളെ ഇയാളുടെ ചേട്ടനോടുള്ള വൈരാഗ്യത്താൽ ആഗസ്റ്റ് 31 ന് വൈകീട്ട് 18. 45 മണിക്ക് മുരിയാട് റെയിൽവേ ഗേറ്റിന് സമീപം വച്ച് റോഡ്‌ സൈഡിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കമ്പിയിലേക്ക് തള്ളിയിട്ടും കൈകൊണ്ട് അടിച്ചും പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര ആലത്തൂർ സ്വദേശി പേരാട്ട് വീട്ടിൽ സജ്വൽ (21) […]

ജി. കെ (72) നിര്യാതനായി

സോപാനസംഗീതം കലാകാരനായ സലീഷ് നനദുർഗ്ഗയുടെ അച്ഛൻ ഇരിങ്ങാലക്കുട ഗുരുവിലാസത്തിൽ സദാനന്ദൻ ജി. കെ (72) നിര്യാതനായി. മക്കൾ: സലീഷ്, സൗമ്യ, വിഷ്ണു. മരുമക്കൾ വീണ സലീഷ്, അഭിജിത്ത്. സംസ്ക്കാരം 3.30 ന് ശാന്തിതീരം ശ്മശാനം എടക്കുളം

മുള്ളൻ പന്നിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയ്ക്ക് സമീപം സംസ്ഥാന പാതയിൽ മുള്ളൻ പന്നിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ആഴ്ച്ചകൾക്ക് മുൻപ് ചന്തക്കുന്ന് പരിസരത്തും സമാന രീതിയിൽ മുള്ളൻപന്നിയെ ചത്ത നിലയിൽ റോഡിൽ കാണപ്പെട്ടിരുന്നു

150 കിലോയുടെ ജന്മദിന കേക്ക്

150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം 40 അടി നീളമുള്ള കേക്കില്‍ മാതാവിന്റെ വിവിധ ചിത്രങ്ങള്‍; ജപമാല പ്രദക്ഷിണത്തിലും ആയിരങ്ങള്‍ ഇരിങ്ങാലക്കുട: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ 150 കിലോ തൂക്കമുള്ള ഭീമന്‍ ജന്മദിന കേക്ക് ശ്രദ്ധേയമായി. 40 അടി നീളവും മൂന്ന് അടി വീതിയുമുള്ള കേക്കാണ് സിഎല്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മാതാവിന്റെ വിവിധ രൂപങ്ങളും […]

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കോണത്ത്കുന്ന് സ്വദേശിയിൽ നിന്നും നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു