IJKVOICE

ചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

ആളൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സലേഷിനെയാണ് തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് ചാലക്കുടി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം സലേഷ് സുഹൃത്തുക്കളുടെ മൊബൈലുകളിലേക്ക് സുരക്ഷിതൻ ആണെന്ന് സന്ദേശം അയച്ചിരുന്നു. ഇതേ തുടർന്നാണ് സലേഷിന്റെ സഹോദരനെയും കൂട്ടി അന്വേഷണസംഘം തഞ്ചാവൂരിലെത്തിയത്. ഇടയ്ക്കിടെ ദീർഘദൂര യാത്രകൾ പോകുന്ന ശീലമുള്ള ആളാണ് സലേഷ്. അത്തരത്തിലുള്ള യാത്രയുടെ ഭാഗമായിട്ടാണ് സലേഷ് തഞ്ചാവൂരിൽ എത്തിയത് എന്നാണ് സൂചന. സലേഷിനെ കാണാതായി 8 ദിവസത്തിനുശേഷമാണ് കണ്ടെത്തുന്നത്.

സ്നേഹഭവനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & റൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കമ്മിഷണർ ശ്രീ എൻ സി വാസു, നാഷണൽ ഹൈസ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ വി എ ഹരിദാസ് എന്നിവർ ചേർന്ന് തറക്കല്ലിട്ടു ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീ.ജാക്സൻ സി വാഴപ്പിള്ളി, കെ വി സുശീൽ,ബിന്ദു സി, മുഹമ്മദ് […]