IJKVOICE

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടന്നു

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാല്‍നാട്ടല്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു.ദനഹതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷന്‍ & പന്തല്‍ കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജ്ജി തലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി […]

കരുവന്നൂർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കരുവന്നൂർ : സി എൽ സി യുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെൻറ് വിൻസെന്റ് ഡി ആർ സി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയും കരുവന്നൂർ സി.എൽ.സിയും സംയുക്തമായി കരുവന്നൂർ സെൻറ് മേരീസ് ദേവാലയത്തിൽ മതബോധന ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ആരോഗ്യമാണ് സമ്പത്ത് എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് കരുവന്നൂർ സി എൽ സി അംഗങ്ങൾ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വികാരിയും സി എൽ സി ഡയറക്ടറുമായ ഫാദർ ജോസഫ് തെക്കേത്തല ഉദ്ഘാടനം […]

നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പറക്കാട് പുല്ലാനിപറമ്പത്തു 23 വയസ്സുള്ള ഭവേഷ് ആണ് മരിച്ചത്. കഴിഞ ബുധനാഴ്ച രാത്രി 10:30 ന് പാവറട്ടി – ചാവക്കാട് റോഡില്‍ വെച്ചായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരിച്ചത്. പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.