IJKVOICE

12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു.

തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ പിതാവ് 12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു. വിയ്യൂര്‍ പനമ്പിള്ളിയിലാണ് സംഭവം. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് പ്രഭാതിന്‍റെ അറസ്സ് വിയ്യൂര്‍ പോലീസ് രേഖപ്പെടുത്തി.ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയാണ് പ്രതി പ്രഭാത്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന സ്വഭാവമുള്ള ആളാണ് പ്രഭാത്. ഇന്ന് രാവിലെയും ഇയാള്‍ സമാന രീതിയില്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിനിടയില്‍ ജോലിക്കുപയോഗിക്കുന്ന മൂര്‍ച്ഛയേറിയ വെട്ടുകത്തി ഉപയോഗിച്ച് മകന്‍ ആനന്ദ കൃഷ്ണനെ വെട്ടുകയായിരുന്നു. […]

ബസിൽ നിരോധിത പോണ്‍ (അശ്ലീല ) സൈറ്റുകളുടെ സ്റ്റിക്കര്‍ ബസ് പോലീസ് പിടികൂടി

കൊടുങ്ങല്ലൂർ തൃശൂർ കുറ്റിപ്പുറം ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിരോധിത പോണ്‍ (അശ്ലീല ) സൈറ്റുകളുടെ സ്റ്റിക്കര്‍ പതിച്ചതിനെ തുടർന്ന് ബസ് പോലീസ് പിടികൂടി

പ്രായപൂർത്തിയാകാത്ത പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി.

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി. മാള പിണ്ടാണി സ്വദേശി വടക്കേടത്ത് ശ്യാംലാലിനെയാണ് (26 വയസ്സ്) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റ്‌ ചെയ്തത്. രണ്ടായിരത്തി പത്തൊൻപതിലാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പിന്നീട് ഇയാൾ പല കാര്യങ്ങൾ പറഞ്ഞ് പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. […]

തൃശൂരില്‍ കെെക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്‍റെ പിടിയിലായി.

തൃശൂരില്‍ കെെക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്‍റെ പിടിയിലായി. തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ അസ്തിരോഗ വിദഗ്ദൻ ഡോ.ഷെറി ഐസക് ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു.

തേജസ്സി ശ്രീനിവാസ്, കുമാരി. ഗൗരി പി.ആർ എന്നിവർ വനിതാ വിഭാഗത്തിലും 2023 ജൂലൈ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും.

തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു ഇരിഞ്ഞാലക്കുട പെനിൻസുല ടവേഴ്സിൽ ഉള്ള തൃശ്ശൂർ ചെസ്സ് അക്കാദമിയിൽ നടന്നുവന്ന തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്റ്റ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീ ഗൗരി ശങ്കർ ജയരാജും പെൺകുട്ടികളുടെ വിഭാഗത്തിൽ കുമാരി ആതിര ഏ ജെ യും ചാമ്പ്യന്മാരായി. ശ്രീ ഗൗരി ശങ്കർ ജയരാജ്, ശ്രീ യാദവ് കൃഷ്ണ എസ്, ശ്രീ സാഗേത് കുന്നുമ്മക്കാട്ടിൽ, ശ്രീ സായൂജ് എസ്. എന്നിവർ പുരുഷ വിഭാഗത്തിലും കുമാരി. ആതിര എ ജെ, […]

‘ക്ഷണിക്കുക ഞങ്ങളുടെ മര്യാദ, ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ട്’; മന്ത്രി വി ശിവൻകുട്ടി

shivankutty kerala ministar

സിപിഐഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന ലീഗ് തീരുമാനത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണെന്നും അതിൽ തീരുമാനമെടുക്കാനുള്ള അവകാശം ലീഗിനുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു. ‘ലീഗ് തീരുമാനത്തിൽ വിഷമമില്ല. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണ്. അതിൽ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലീഗിനുണ്ട്. യുഡിഎഫിലെ പ്രധാന രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസ് ഇനിയും നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ടെന്നും പറഞ്ഞ ശിവൻകുട്ടി, കോൺഗ്രസ് നിലപാടിൽ നിന്ന് ലീഗ് പഠിക്കണമെന്നും അവരുടെ കുഴിയിൽ […]

ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതം’: ലീഗിനെ പിന്തുണച്ച് വി.ഡി.സതീശൻ…

കോഴിക്കോട് ∙ ഏക സിവിൽ കോഡിനെതിരായ (യുസിസി) ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം മുസ്‍ലിം ലീഗ് തള്ളിയതിനു പിന്നാലെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്നു കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതമെന്നായിരുന്നു സതീശന്റെ പരിഹാസം. ‘‘ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു സിപിഎം നിലപാട്. കാപട്യവുമായാണ് സിപിഎം എത്തിയത്. ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽനിന്ന് എന്തെങ്കിലും കിട്ടുമോയെന്നാണു സിപിഎം നോക്കുന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോ’’– സതീശൻ പറഞ്ഞു. ഞായറാഴ്ച രാവിലെ മുസ്‍ലിം ലീഗ് സംസ്ഥാന […]