IJKVOICE

ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് കെഎസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബര്‍ 10 മുതല്‍ 14 വരെ അഖില കേരള ചിത്രരചന മല്‍സരവും മറ്റ് കലാമല്‍സരങ്ങളും സംഘടിപ്പിക്കുന്നുതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

‘പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി’; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. (Narendra Modi About Ommen chandy) അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള ഓർമ്മകൾ. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് […]

കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു.

ആളൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു.

ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്‌സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും. നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര […]

പെണ്‍കുട്ടിയെ പൊതുസ്ഥത്ത് വെച്ച് നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊതുസ്ഥത്ത് വെച്ച് നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍.