IJKVOICE

2024 നീറ്റ് പരീക്ഷയിൽ 720 ൽ 685 മാർക്ക് നേടി ഉന്നത വിജയം നേടിയ സൗദി അറേബ്യയിൽ BIM ഡിസൈൻ കോ ഓർഡിനേറ്ററായി ജോലി ചെയ്യുന്ന പ്രവാസിയായ കരൂപ്പടന്ന പള്ളിനട മാതിരപ്പിള്ളി സുനീർബാബു-ഷെഹല ദമ്പതികളുടെ മകൻ സാഹിൽ അഹമ്മദിന് അഭിനന്ദനങ്ങൾ..

അഖിലേന്ത്യ തലത്തിൽ 24 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ… അഖിലേന്ത്യ റാങ്ക് 7052ആണ്.ഒബിസി കാറ്റഗറിയിൽ 2826 റാങ്ക് ലഭിച്ചിട്ടുണ്ട്. പാലായിലെ ബ്രില്ലിൻഡ് അക്കാദമിയിൽ ഓൺലൈൻ വഴിയാണ് പഠിച്ചത്..നാട്ടിൽ സാഹിൽ അഹമ്മദിന്റെ പഠനത്തിന് അവന്റ കൂടെ നിന്ന് എല്ലാ പിന്തുണയും നൽകിയത് വല്ലുപ്പയും പൊതു പ്രവർത്തകനും വെള്ളാങ്ങല്ലൂർ മഹല്ല് വൈസ് പ്രസിഡന്റ്മായ മാതിരപ്പിള്ളി മുഹമ്മദലിക്കയാണ്.

കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത നിർമ്മാണം വേഗത്തിലാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയുടെ നിർമ്മാണം വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കെ എസ് ടി പിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ നടന്നു വരുന്ന കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി വിളിച്ച യോഗത്തിലാണ് നിർമ്മാണം വേഗത്തിലാക്കാൻ ധാരണയായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ ഠാണാ ജംഗ്ഷൻ വരെയുള്ള റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി ഇതുവഴിയുള്ള യാത്രാക്ലേശം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പാലക്കൽ ജംഗ്ഷനിൽ ബാക്കി നിൽക്കുന്ന റോഡിന്റെ […]