മുരിയാട് ഗ്രാമ പഞ്ചായത്തിൻ്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി റിംഗ് കമ്പോസ്റ്റിന്റെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി നിർവഹിച്ചു.
ഏഴാം വാർഡിൽ വേഴക്കാട്ടുക്കരയിൽ നടന്ന വിതരണോൽഘാടനത്തിൽ
ക്ഷേമകാര്യ സമിതി ചെയർപെഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.
വി ഇ ഒ തനൂജ പദ്ധതി വിശദീകരിച്ചു. 562800 രൂപ ചെലവഴിച്ച് ഏകദേശം 300 ൽ പരം ഗുണഭോക്താക്കൾക്കാണ് ക്ലീൻ ഗ്രീൻ മുരിയാടിൻ്റെ ഭാഗമായി റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്.