IJKVOICE

ഇന്ത്യൻ പവർലിഫ്റ്റിംഗ് ടീമിലേക്ക് തിരഞ്ഞെടുക്കാപ്പെട്ട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളായ അനഘ പി വിയും രോഹിത്ത് എസും. 2024 മെയ്‌ 5 മുതൽ 11 വരെ ഹോങ് കോങ്ങിലാണ് മത്സരം നടത്തപെടുക. സീനിയർ വിഭാഗത്തിൽ 63 കിലോ വിഭാഗത്തിലാണ് ഇരിഞ്ഞാലക്കുട സ്വദേശിയായ അനഘ മത്സരിക്കുക. കഴിഞ്ഞ വർഷം അനഘ വേൾഡ് യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങിൽ മത്സരിച്ചിരുന്നു. രോഹിത്ത് ജൂനിയർ വിഭാഗത്തിൽ 74 കിലോ കാറ്റഗറിയിൽ മത്സരിക്കും.

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനകത്ത് വീട്ടിൽ ഷാജി (49) യെയാണ് കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. നാട്ടിക ഫർക്ക റൂറൽ ബാങ്ക് കയ്പമംഗലം ശാഖയിൽ 11.08 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വെച്ച് അമ്പതിനായിരം രൂപയും, കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ ചളിങ്ങാട് ശാഖയിൽ 24.450 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ പണയം വെച്ച് 91,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ബാങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ ബിജു, വനിത ജി.എസ്.ഐ നിഷി, ജി.എസ്.സി.പി.ഒ മാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിന് സമീപത്ത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.50 ലക്ഷം രൂപ ചിലവിലാണ് മന്ദിരം യാഥാര്‍ത്ഥ്യം ആക്കിയത്.

കര്‍ഷകരും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു_

*താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കും: മന്ത്രി ആര്‍. ബിന്ദു* *സ്ഥിതിഗതികള്‍ വിദഗ്ധ കമ്മിറ്റി പരിശോധിക്കും താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട വല്ലച്ചിറയിലെ താമരവളയം ബണ്ട് നിര്‍മാണം സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ്, […]

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ പുതിയ പദ്ധതി 15 കോടി ചിലവിൽ ടൗൺ ഹാൾ ക്ലോപ്ലക്സ്

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിക്ക് തിലക കുറിയായി പുതിയ ടൗൺ ഹോൾ ഷോപ്പിംഗ് കോംപ്ലക്സ്. ഉന്നത തല സമിതിയിൽ അവതരിപ്പിച്ചവയിൽ നിന്ന് മികച്ച ഡിസൈൻ ആയി ഏർത് സ്‌കേപ്പ് ആർകിടെക്ട്‌സിൻ്റെ ഡി പി ആർ തിരഞ്ഞെടുത്തു.46,860seq feet ഏരിയയും, 31,140 seq feet പാർക്കിംഗ് ഏരിയയും ആയുള്ള അത്യാധുനിക ടൗൺഹോൾ ഷോപ്പിംഗ് കോംപ്ലക്സ് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റും. വിശാലമായ വാണിജ്യ കേന്ദ്രം, ഓഫീസ് ഏരിയകൾ, കോൺഫറൻസ് ഹാൾ, താമസ സൗകര്യം എന്നിവയ്ക്കൊപ്പം ഭാവിയിൽ മൾട്ടിപ്ലക്സ് തീയേറ്റർ, ഫുഡ് മാൾ […]

തൃപ്രയാർ വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി 26 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ന് പുലർച്ചെ 5.45 ഓടെ വലപ്പാട് കുരിശ് പള്ളിക്ക് സമീപമായിരുന്നു അപകടം.

ബൈക്കിൽ സഹയാത്രികനയായിരുന്ന നാട്ടിക 24 വയസ്സുള്ള സഫൗനും അപകടത്തില്‍ പരക്കേറ്റു