IJKVOICE

ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട

44.7 കോടി രൂപയുടെ വിവിധ പദ്ധതികൾ: മന്ത്രി ഡോ. ആർ ബിന്ദു ————————— 2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് തിളക്കമാർന്ന പദ്ധതികളാണ് ലഭിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ. ആർ ബിന്ദു പറഞ്ഞു. 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഈ വർഷത്തെ ബജറ്റിൽ ഇരിങ്ങാലക്കുടയ്ക്ക് അനുവദിച്ചിരിക്കുന്നത്. കൃഷി, വ്യവസായം, ആരോഗ്യം, ഭിന്നശേഷി പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ മണ്ഡലത്തിന്റെ ചിരകാല സ്വപ്ന പദ്ധതികളാണ് ബജറ്റിൽ […]

ചേര്‍പ്പ് പള്ളിപ്പുറത്ത് പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു .

വല്ലച്ചിറ സ്വദേശി 45 വയസ്സുള്ള വിജയകുമാറാണ് മരിച്ചത്. അപകടത്തില്‍ ഭാര്യ വിജിത മക്കളായ വിദ്യ, ബദ്രിനാഥ് എന്നിവർക്ക് നിസാര പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വിജയകുമാറും കുടുംബവും സ്വന്തം ഓട്ടോറിക്ഷയിൽ പുള്ള് ഭാഗത്തുനിന്ന് നിന്ന് പള്ളിപ്പുറം ഭാഗത്തേക്ക് വരവേയാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോ പാടത്തേക്ക് മറിയുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ വിജയകുമാറിന് നാട്ടുകാർ ആദ്യം ചേർപ്പ് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും പ്രവേശിച്ചെങ്കില്ലും മരണം സംഭവിക്കുകയായിരുന്നു.

നാട്ടുഭാഷകളുടെ വീണ്ടെടുപ്പിന് പ്രസക്തിയേറി വരുന്ന കാലം: ബി കെ ഹരിനാരായണൻ

ഇരിങ്ങാലക്കുട: ഗോത്രഭാഷകൾ, കടപ്പുറഭാഷകൾ, വിവിധ പ്രദേശങ്ങളിലെ നാട്ടുഭാഷകൾ തുടങ്ങിയവയുടെ വീണ്ടെടുപ്പിന് ആധുനിക മലയാള സാഹിത്യത്തിൽ ശ്രമങ്ങൾ ഏറിവരുന്നുണ്ടെന്ന് പ്രശസ്ത സിനിമാഗാനരചയിതാവ് ബി കെ ഹരിനാരായണൻ പറഞ്ഞു. പുസ്തകം അച്ചടിക്കുക എന്നത് ഒരു വലിയ ബാധ്യതയായിരുന്ന പഴയകാലത്ത് പലരും പ്രാദേശിക ഭാഷയുടെ വീണ്ടെടുപ്പിന് സാഹിത്യത്തിലൂടെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ സാധാരണക്കാരന് അപ്രാപ്യമായിരുന്ന പുസ്തകവിപണി അത്തരം ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായി. ഇന്ന് നവമാധ്യമങ്ങളുടെ വരവോടെ വിപണനസാധ്യതകൾ ഏറുകയും പ്രാദേശികഭാഷകൾ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ എഴുത്തുകാർക്ക് കഴിയുകയും ചെയ്യുന്നുണ്ട്. എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ […]