ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുല്ലൂർ മുല്ലക്കാട് പുത്തുകാട്ടിൽ കുമാരൻ മകൻ സുമേഷ് ( 49 )അന്തരിച്ചു.

അമ്മ പരേതയായ കമലാക്ഷി. ഭാര്യ ദിവ്യ. മക്കൾ ആശ്രിത്. ആഷിത്. സംസ്കാരം നാളെ ( 20/1/24/ ) ശനിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ.
കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരൻ പോലീസ് പിടിയിൽ. നിരവധി കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരൻ പോലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാനും ശ്രമിച്ചു.
ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലർവാടികൾ മാത്രം; സ്‌നേഹാരാമത്തിന് തുടക്കമിട്ട് എൻ എസ് എസ് വോളൻ്റിയേർസ്*

ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റ്സ് 20&49 ഉം കേരള സർക്കാർ ശുചിത്വ മിഷനും സംയുക്തമായി കേരള സർക്കാരിൻ്റെ ഫ്ലാഗ്ഷിപ് പരിപാടിയായ സ്നേഹാരാമത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, മനോഹരമായ പൂന്തോട്ടം നിർമിച്ചു. ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് വോളണ്ടിയർമാരുടെ പരിശ്രമഫലമായി ഇരുപതോളം ഫല വൃക്ഷത്തൈകളും പൂച്ചെടികളും ആയുർവേദ ചെടികളും അടങ്ങുന്ന സുന്ദരമായ ഒരു ഉദ്യാനം […]
ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് ഇരിഞ്ഞാലക്കുട മേഖല നേതൃത്വത്തിൽ ടുഗെതർ for തൃശൂർ പദ്ധതി സഹായ വിതരണം ഉത്ഘാടനം സംഘടിപ്പിച്ചു. Akpa ഇരിഞ്ഞാലക്കുട മേഖല പ്രസിഡന്റ് ശ്രീ ശശി കെ ബി അധ്യക്ഷത വഹിച്ച ചടങ് akpa സംസ്ഥാന പ്രസിഡന്റ് ശ്രീ ജോൺസൻ എ സി ഉത്ഘാടനം നിർവഹിച്ചു.akpa ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ ആദ്യ കിറ്റ് വിതരണം ചെയ്തു. തുടർന്ന് akpa ജില്ലാ കാരുണ്യ പ്രവർത്തന ചെയർമാൻ ശ്രീ ശിവാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ലിജോ ജോസഫ് വാർഡ് കൗൺസിലർ ശ്രീ ജെയ്സൺ പാറെക്കാടൻ എന്നിവരും കിറ്റ് വിതരണം ചെയ്തു.മേഖല ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, ജില്ലാകമ്മിറ്റി ശശി A S,ടൗൺ യൂണിറ്റ് പ്രസിഡന്റ് ശ്രീ സഞ്ജു കെ വി, കാട്ടൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ ആന്റോ ടി സി, കരുവന്നൂർ യൂണിറ്റ് സജയൻ കാറളം,വെള്ളാങ്ങല്ലൂർ യൂണിറ്റ് സ്വരാജ്, രാധാകൃഷ്ണൻ ദൃശ്യ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മേഖല സെക്രട്ടറി നിഖിൽ സ്വാഗതവും PRO വിനോദ് രാജൻ നന്ദിയും പറഞ്ഞു.
തൃശ്ശൂരില്‍ എക്സെെസിന്റെ വന്‍ കഞ്ചാവ് വേട്ട..കൊഴുക്കുള്ളിയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലേ കഞ്ചാവ് പിടികൂടി..
മാപ്രണത്ത് വച്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നും തെറിച്ച് വീണ് വയോധികന് പരിക്ക്.

See translation
ഇരിങ്ങാലക്കുട 14-ാം വാർഡ് ആസാദ് റോഡ് ൽ താമസിക്കുന്ന മംഗലത്തുപറമ്പിൽ ജോസ് ഭാര്യ ലിജി റോസ് (43) ഇന്ന് 18/01/24 ന് രാവിലെ 7.46ന് നിര്യാതയായി. സംസ്കാരകർമ്മം നാളെ 19/01/24 വെളളി വൈകീട്ട് 5 മണിക്ക് സെന്റ് തോമസ് കത്തിഡ്രൽ .
തൃശ്ശൂരില്‍ ആന ഇടഞ്ഞോടിയനെ തുടർന്ന് നാലുപേർക്ക് പരിക്ക്, കച്ചവടക്കാരുടെ സ്റ്റാളുകള്‍ ആന തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടം.
മുരിയാട് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ വനിതാ വ്യവസായ ഷെഡിന്റെ പറമ്പില്‍ മഴയും വെയിലും കൊണ്ട് നശിക്കുന്നതായി പരാതി
തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.വാടാനപ്പള്ളി ആൽമാവ് സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ 38 വയസ്സുള്ള റിൻസോ ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്ത് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിൻസോയും കുടുംബവും കുവൈത്തിലായിരുന്നു. മൂന്നാഴ്‌ച മുമ്പാണ് നാട്ടിൽ എത്തിയത്.