ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റ്സ് 20&49 ഉം കേരള സർക്കാർ ശുചിത്വ മിഷനും സംയുക്തമായി കേരള സർക്കാരിൻ്റെ ഫ്ലാഗ്ഷിപ് പരിപാടിയായ സ്നേഹാരാമത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, മനോഹരമായ പൂന്തോട്ടം നിർമിച്ചു.
ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് വോളണ്ടിയർമാരുടെ പരിശ്രമഫലമായി ഇരുപതോളം ഫല വൃക്ഷത്തൈകളും പൂച്ചെടികളും ആയുർവേദ ചെടികളും അടങ്ങുന്ന സുന്ദരമായ ഒരു ഉദ്യാനം നിർമ്മിച്ച് നാടിന് സമർപ്പിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസ് സി എം ഐ അധ്യക്ഷനായ ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അമ്പിക പള്ളിപ്പുറത്ത് നിർവ്വഹിച്ചു. മുഖ്യാതിഥിയായി വാർഡ് കൗൺസിലറും പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ ജെയ്സൺ പാറേക്കാടൻ ക്രൈസ്റ്റ് കോളേജ് എൻ എസ് എസ്സിൻ്റെ പ്രവർത്തനങ്ങളെയും മറ്റ് സംരംഭങ്ങളെയും അഭിനന്ദനം അറിയിച്ച് സംസാരിച്ചു. സർക്കാർ വിഭാഗത്തിലെ പ്രതിനിധികളായി പൊതു ആരോഗ്യവകുപ്പ് ഇൻസ്പെക്ടർമാരായ ശ്രീ പ്രവീൺ സി വി, പ്രസീജ ബി
എന്നിവർ സന്നിഹിതരായിരുന്നു. “മാലിന്യ മുക്ത നവകേരളം” എന്ന മുദ്രാവാക്യത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അതിന്റ ആവശ്യകതയെക്കുറിച്ചും എച്ച് ഐ എച്ച് എസ് ഇൻചാർജ് ശ്രീ അനിൽ കെ ജി കുട്ടികളെ ഉദ്ബോധിപ്പിക്കുകയും ഈ സംരംഭത്തിന് എല്ലാ വിജയാശംസകളും നേർന്നു. എൻ എസ് എസ് പ്രോഗ്രം ഓഫീസർമാരായ ശ്രീ ഷിന്റോ വി.പി, ശ്രീമതി ജിൻസി എസ് ആർ, വുമൺസ് ഹോസ്റ്റൽ വാർഡൻ സിസ്റ്റർ ഡില്ല, എൻ എസ് എസ് വളണ്ടിയർ ശ്രീ സൂര്യദത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മനോഹരമായി നിർമിച്ച പുന്തോട്ടം നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടു കൂടി പരുപാലിച്ചു കൊള്ളാമെന്ന്
എൻ എസ് എസ് വളണ്ടിയർമാർ പ്രതിഞ്ജ എടുത്തു