IJKVOICE

തൃശൂരില്‍ കെെക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്‍റെ പിടിയിലായി.

തൃശൂരില്‍ കെെക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്‍റെ പിടിയിലായി. തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ അസ്തിരോഗ വിദഗ്ദൻ ഡോ.ഷെറി ഐസക് ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു.

വാട്ടർ മെട്രോയുടെ മാതൃകയിലുള്ള ക്ലാസ് റൂം, ചുവരിൽ മനോഹരമായ ചിത്രങ്ങൾ, കളിക്കാനും പഠിക്കാനും നിറയെ ഇടങ്ങൾ, പാവകളും വണ്ടികളും ഉള്ള കളിപ്പാട്ടക്കട, മുതലയുടെ മാതൃകയുള്ള ഒരു കുഞ്ഞു കുളം തുടങ്ങി കളിച്ചും രസിച്ചും പഠിക്കാൻ നിരവധി ഇടങ്ങൾ ഒരുക്കി വള്ളിവട്ടം ഗവൺമെന്റ് യുപി സ്കൂൾ.

കളിച്ചും രസിച്ചും പഠിക്കാം….സ്നേഹക്കൂടാരം ഒരുങ്ങി വാട്ടർ മെട്രോയുടെ മാതൃകയിലുള്ള ക്ലാസ് റൂം, ചുവരിൽ മനോഹരമായ ചിത്രങ്ങൾ, കളിക്കാനും പഠിക്കാനും നിറയെ ഇടങ്ങൾ, പാവകളും വണ്ടികളും ഉള്ള കളിപ്പാട്ടക്കട, മുതലയുടെ മാതൃകയുള്ള ഒരു കുഞ്ഞു കുളം തുടങ്ങി കളിച്ചും രസിച്ചും പഠിക്കാൻ നിരവധി ഇടങ്ങൾ ഒരുക്കി വള്ളിവട്ടം ഗവൺമെന്റ് യുപി സ്കൂൾ. വള്ളിവട്ടം ഗവ. യുപി സ്കൂളിൽ എസ് എസ് കെ, വെള്ളാങ്ങല്ലൂർ ബി ആർ സി വഴി ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഒരുക്കിയ സ്നേഹക്കൂടാരത്തിന്റെ […]

തേജസ്സി ശ്രീനിവാസ്, കുമാരി. ഗൗരി പി.ആർ എന്നിവർ വനിതാ വിഭാഗത്തിലും 2023 ജൂലൈ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും.

തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു ഇരിഞ്ഞാലക്കുട പെനിൻസുല ടവേഴ്സിൽ ഉള്ള തൃശ്ശൂർ ചെസ്സ് അക്കാദമിയിൽ നടന്നുവന്ന തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്റ്റ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീ ഗൗരി ശങ്കർ ജയരാജും പെൺകുട്ടികളുടെ വിഭാഗത്തിൽ കുമാരി ആതിര ഏ ജെ യും ചാമ്പ്യന്മാരായി. ശ്രീ ഗൗരി ശങ്കർ ജയരാജ്, ശ്രീ യാദവ് കൃഷ്ണ എസ്, ശ്രീ സാഗേത് കുന്നുമ്മക്കാട്ടിൽ, ശ്രീ സായൂജ് എസ്. എന്നിവർ പുരുഷ വിഭാഗത്തിലും കുമാരി. ആതിര എ ജെ, […]

‘ക്ഷണിക്കുക ഞങ്ങളുടെ മര്യാദ, ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ട്’; മന്ത്രി വി ശിവൻകുട്ടി

shivankutty kerala ministar

സിപിഐഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന ലീഗ് തീരുമാനത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണെന്നും അതിൽ തീരുമാനമെടുക്കാനുള്ള അവകാശം ലീഗിനുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു. ‘ലീഗ് തീരുമാനത്തിൽ വിഷമമില്ല. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണ്. അതിൽ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലീഗിനുണ്ട്. യുഡിഎഫിലെ പ്രധാന രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസ് ഇനിയും നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ലീഗിന് ഇനിയും ആലോചിക്കാൻ സമയമുണ്ടെന്നും പറഞ്ഞ ശിവൻകുട്ടി, കോൺഗ്രസ് നിലപാടിൽ നിന്ന് ലീഗ് പഠിക്കണമെന്നും അവരുടെ കുഴിയിൽ […]

ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതം’: ലീഗിനെ പിന്തുണച്ച് വി.ഡി.സതീശൻ…

കോഴിക്കോട് ∙ ഏക സിവിൽ കോഡിനെതിരായ (യുസിസി) ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം മുസ്‍ലിം ലീഗ് തള്ളിയതിനു പിന്നാലെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്നു കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതമെന്നായിരുന്നു സതീശന്റെ പരിഹാസം. ‘‘ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു സിപിഎം നിലപാട്. കാപട്യവുമായാണ് സിപിഎം എത്തിയത്. ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽനിന്ന് എന്തെങ്കിലും കിട്ടുമോയെന്നാണു സിപിഎം നോക്കുന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോ’’– സതീശൻ പറഞ്ഞു. ഞായറാഴ്ച രാവിലെ മുസ്‍ലിം ലീഗ് സംസ്ഥാന […]

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ പ്രതിഷേധിച്ചു.

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ശക്തിയായി പ്രതിഷേധിച്ചു.

കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കടയിലേയ്ക്ക് ഇടിച്ച് കയറി.

കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് കടയിലേയ്ക്ക് ഇടിച്ച് കയറി.

കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു

ഇരിഞ്ഞാലക്കുട: കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ.വിജു ആന്റോ (58) അന്തരിച്ചു. പരേതനായ അറയ്ക്കൽ കണ്ടം കുളത്തി ആന്റോയുടെ മകനാണ്. ഭാര്യ: ആലപ്പുഴ മാപ്പിളശ്ശേരി കുടുംബാംഗം സിസി വിജു. മക്കൾ: ആന്റണി (അന്തു), അംഗിത (അഗി), തോമസ് (തൊമ്മൻ). സഹോദരങ്ങൾ: ജോഷ്വാ ആന്റോ – ചെയർമാൻ കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്, മെർളിൻ തോമസ്, ഫെറിൻ ജോജോ, ജോസഫ് ആന്റണി ( കുട്ടൻ). സംസ്കാര കർമ്മം നാളെ 10-)ം തിയ്യതി തിങ്കളാഴ്ച രാവിലെ […]

സി പി ഐ എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടംകുളം സമരത്തിന്റെ 77 ാം വാർഷികം ആചരിച്ചു.

സി പി ഐ എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടംകുളം സമരത്തിന്റെ 77 ാം വാർഷികം ആചരിച്ചു. സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ അധ്യക്ഷനായി. ഡോ.കെ പി ജോർജ് , ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. കെ സി പ്രേമരാജൻ സ്വാഗതവും അഡ്വ.കെ ആർ വിജയ നന്ദിയും പറഞ്ഞു.