IJKVOICE

സെന്‍റ് ജോസഫ്സ് കോളേജ് വോളി ചാമ്പ്യൻ*

ഇരിങ്ങാലക്കുട: മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി. വോളീബോളില്‍ കേരളത്തിലെ മികച്ച കോളേജ് ടീമുകളായ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അല്‍ഫോന്‍സ കോളേജ് പാല, സെന്‍റ് സേവ്യേഴ്സ് കോളേജ് ആലുവ, നൈപുണ്യ കോളേജ്, കറുകുറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടൂർണമെന്‍റിലെ ഫൈനലിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് കാതോലികേറ്റ് കോളേജ് പത്തനംതിട്ടയെ തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. […]

ഇരിങ്ങാലക്കുട:-

മാപ്രാണം: സംയുക്ത കർഷക സമിതി പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി സമരത്തിൽ കർഷക സംഘടനകൾക്ക് നൽകിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഘട്ട ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാപ്രാണം സെന്ററിൽ പ്രകടനവും പൊതുയോഗവും നടത്തി. കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പൊറത്തിശ്ശേരി മേഖലാ പ്രസിഡന്റ് എം.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.ജെ.ജോൺസൺ സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി വി.എസ്. പ്രതാപൻ നന്ദിയും […]

കാട്ടൂർ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന കാട്ടൂർ ഹോമിയോ ആശുപത്രിക്ക് അനുമതി ലഭിച്ചതായി ഉന്നതവിദ്യാദ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ദീർഘനാളായി ഹോമിയോ ചികിത്സക്കായ് കാട്ടൂർ നിവാസികൾ മറ്റു പഞ്ചായത്തുകളെയാണ് ആശ്രയിച്ചിരുന്നത്. പുതിയ ആശുപത്രി വരുന്നതോടെ ഇതിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു

പുതിയ തസ്തികകൾ അടക്കം നിശ്ചയിച്ച് എത്രയും പെട്ടന്ന് തന്നെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു