പട്ടരുപാലം തുറന്നു കൊടുക്കണം കൊടുങ്ങല്ലൂർ കുറുക്കഞ്ചേരി സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പട്ടരുപാലം പൊളിച്ചു നീക്കിയിട്ട് പുനർനിർമ്മാണം നടത്തി ആറുമാസങ്ങൾ കഴിഞ്ഞിട്ടും

പട്ടരുപാലം തുറന്നു കൊടുക്കണം കൊടുങ്ങല്ലൂർ കുറുക്കഞ്ചേരി സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പട്ടരുപാലം പൊളിച്ചു നീക്കിയിട്ട് പുനർനിർമ്മാണം നടത്തി ആറുമാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല ആറുമാസങ്ങൾക്കു മുമ്പ് പാലത്തിൻറെ നിർമ്മാണം പൂർത്തിയാക്കി കെ എസ് ടി പി അധികാരികൾ ട്രയൽ റൺ നടത്തിയെങ്കിലും പാലം തുറക്കാൻ ആയില്ല പാലത്തിൻറെ കിഴക്കേ സൈഡിലൂടെ റ ആകൃതിയിൽ താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഗതാഗതം നടത്തിക്കൊണ്ടിരിക്കുന്നത് ഇത് പലപ്പോഴും അപകടത്തിന് കാരണമായി തീരാറുമുണ്ട് പുതുക്കി പണിത പാലം ഇപ്പോൾ […]
CPI AIYF AISF എടതിരിഞ്ഞി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

CPI AIYF AISF എടതിരിഞ്ഞി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു , നിർദ്ധന വിദ്യാർഥികൾക്ക് ഉള്ള പഠന സഹായ വിതരണം പാർട്ടി മണ്ഡലം സെക്രട്ടറി പി മണി നിർവഹിച്ചു , പഠനോപകരണ വിതരണം AISF സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് ടി ടി മീനുട്ടി നിർവഹിച്ചു , ഷോർട്ട് ഫിലിം അഭിനേതാക്കളെ മണ്ഡലം പ്രസിഡൻ്റ് കൃഷ്ണ കുമാർ ആദരിച്ചു […]
ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്, ഇരിഞ്ഞാലക്കുട) ബികോം -ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് -ടിജാര 2023 കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ Dr.ജോളി ആഡ്രൂസ് സി. എം. ഐ ഉൽഘാടനം ചെയ്തു.

ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്, ഇരിഞ്ഞാലക്കുട) ബികോം -ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് -ടിജാര 2023 കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ Dr.ജോളി ആഡ്രൂസ് സി. എം. ഐ ഉൽഘാടനം ചെയ്തു. അസി.പ്രൊഫസർ ജിഷ സി.എൽ സ്വാഗതം ആശംസിച്ചു.സ്വാശ്രയ വിഭാഗം കോർഡിനേറ്റർ Dr. T വിവേകാനന്ദൻ, ടാക്സേഷൻ വിഭാഗം മേധാവി പ്രൊഫസർ പി.ജി തോമസ്, പ്രോഗ്രാം സ്റ്റാഫ് കോർഡിനേറ്റർ അസി. പ്രൊഫസർ പ്രസ്സി വിശ്വംഭരൻ, അസി.പ്രൊഫസർ ലിപിൻ രാജ്, പ്രോഗ്രാം സ്റ്റുഡന്റ്സ് കോർഡിനേറ്റർ മിസ്റ്റർ ജോവൽ പ്രിൻസ് ജോജു എന്നിവർ […]
ജെ.സി.ഐ.സെല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്കാരം ജൈവ മങ്ങൾ കർഷകൻ സലിം കാട്ടകത്തിന്

ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ സെല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്കാരം പ്രശസ്ത ജൈവ മഞ്ഞൾ കർഷകൻ സലീം കാട്ടകത്തിന് ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ സമ്മാനിച്ചുപ്രോഗ്രാം ഡയറക്ടർ അഡ്വ .ഹോബി ജോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷൈജോ ജോസ് മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ്, പൊതുപ്രവർത്തകരായ ഷഫിർ കാരുമാത്ര, ഷൺമുഖൻ ടി.വി.രാമ ധാസ് എന്നിവർ പ്രസംഗിച്ചു സലീം കാട്ടകത്ത് മറുപടി പ്രസംഗം നടത്തി കൃഷിയിടത്തിൽ വച്ച് ചേർന്ന ചടങ്ങിൽ കർഷകരും തൊഴിലാളികളും പങ്കെടുത്തു
നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം NSS യൂണിന്റെ നേതൃത്വത്തിൽ, പാഥേയം പരിപാടി നടത്തി.

വയറെരിയുന്ന വർക്കു ഒരു നേരത്തെ ഭക്ഷണം പാഥേയം. നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം NSS യൂണിന്റെ നേതൃത്വത്തിൽ, പാഥേയം പരിപാടി നടത്തി. വയറെരിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിക്കൊണ്ട് വിശക്കുന്നവന്റെ വിശപ്പ് അകറ്റുന്നതിനും വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുന്നതിനും വേണ്ടിയാണ് പാഥേയം പരിപാടി നടപ്പിലാക്കിയത്. തൃശൂർ round ലും ഇരിങ്ങാലക്കുട ഗവ. ഹോസ്പിറ്റലിലൂമായി 700 പേർക്കാണ് പൊതിച്ചോറ് നൽകിയത്. ഹയർ സെക്കന്ററി വിഭാഗം NSS, Guides, ഹൈസ്കൂൾ വിഭാഗം SP C […]
ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.

ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.മുൻ പഞ്ചായത്ത് പ്രസിഡണ്ട്പി.പി. ദേവസി- ഇളന്തോളി മാണിക്കുട്ടി സ്മാരക പ്രൊഫഷണൽ നാടകോത്സവം, അമേച്വർ നാടകം, സെമിനാറുകൾ, കവിയരങ്ങ്, വയലാർ ചലച്ചിത്രഗാന മത്സരം എന്നീ പരിപാടികൾ അരങ്ങേറും. ചമയം പ്രസിഡണ്ട് എ.എൻ. രാജൻ അദ്ധ്യക്ഷനായ സ്വാഗത സംഘം രൂപീകരണ യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. ഭരതൻ […]
ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000 രൂപ ചെലവഴിച്ചാണ് പുസ്തകങ്ങൾ കൈമാറിയത്.ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി കെട്ടിടം എന്ന ആവശ്യത്തിന് പരിഹാരം കാണും. വായനയുടെ ലോകത്ത് തന്റെതായ ഇടം സൃഷ്ടിക്കാൻ എല്ലാവർക്കും കഴിയണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. നിർമ്മിതിയുടെ സഹായത്തോടുകൂടി സ്കൂളിൽ48 ലക്ഷം […]
ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലേയ്ക്ക് സംയുക്ത തൊഴിലാളി യൂണിയനുകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എൽ.ഡി.എഫ് പ്രകടനപത്രികയുടെ ഉദ്ദേശ്യശുദ്ധിയ്ക്കെതിരായപുതിയ മദ്യനയം തിരുത്തുക : ടി കെ.സുധീഷ്ഇരിങ്ങാലക്കുട: കള്ള് വ്യവസായം ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത എൽഡിഎഫിന്റെ പ്രഖ്യാപനത്തിന് വിപരീതമായ പുതിയ മദ്യനയം ചെത്ത് – മദ്യ വ്യവസായത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്ന് എഐടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് പ്രസ്താവിച്ചു.ആയതിനാൽ പുതിയതായി പ്രഖ്യാപിച്ച മദ്യനയം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ഇരിഞ്ഞാലക്കുട എക്സൈസ് ഓഫീസിനു മുന്നിലേക്ക് ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്ത് – മദ്യ തൊഴിലാളി യൂണിയനുകൾ (എഐടിയുസി )സംയുക്തമായി […]
പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു

എടതിരിഞ്ഞി: പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും എടത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയിൽ ഉള്ള ഉപ്പുംത്തുരുത്തി കടവിൽ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപ്പുംത്തുരുത്തി പാലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. ജോയ് ചാലിശ്ശേരി അധ്യക്ഷനായിരുന്നൂ.പടിയൂർ -എടത്തുരുത്തി പഞ്ചായത്തുകളിലെ എഴുപതോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. ഉപ്പുംത്തുരുത്തി പാലം പണികൾ ഉടൻ ആരംഭിക്കണമെന്നു ആവശ്യപ്പെട്ടു ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും, കളക്ട്ടർക്കും നിവേദനം നല്കാനും, കാലങ്ങൾ ആയുള്ള സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം പരിഗണിച്ചു ഉടൻ പാലം നിർമ്മാണം ആരംഭിക്കാൻ ഉള്ള നടപടികൾക്കു സർക്കാറും ജനപ്രതിനിധികളും തയ്യാറാകാത്ത പക്ഷം […]
ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ അഡ്മിനിസ്ട്രേറ്ററായി ശ്രീമതി ഉഷനന്ദിനി.കെ ചുമതലയേറ്റെടുത്തു. കേരള ഗവ: സെക്രട്ടേറിയറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ്. കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച് വരികയായിരുന്നു. തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലം സ്വദേശിയാണ്.