പട്ടരുപാലം തുറന്നു കൊടുക്കണം കൊടുങ്ങല്ലൂർ കുറുക്കഞ്ചേരി സംസ്ഥാനപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പട്ടരുപാലം പൊളിച്ചു നീക്കിയിട്ട് പുനർനിർമ്മാണം നടത്തി ആറുമാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ല ആറുമാസങ്ങൾക്കു മുമ്പ് പാലത്തിൻറെ നിർമ്മാണം പൂർത്തിയാക്കി കെ എസ് ടി പി അധികാരികൾ ട്രയൽ റൺ നടത്തിയെങ്കിലും പാലം തുറക്കാൻ ആയില്ല പാലത്തിൻറെ കിഴക്കേ സൈഡിലൂടെ റ ആകൃതിയിൽ താൽക്കാലിക റോഡ് നിർമ്മിച്ചാണ് ഗതാഗതം നടത്തിക്കൊണ്ടിരിക്കുന്നത് ഇത് പലപ്പോഴും അപകടത്തിന് കാരണമായി തീരാറുമുണ്ട് പുതുക്കി പണിത പാലം ഇപ്പോൾ യാത്രക്കാരുടെയും നാട്ടുകാരുടെയും പാർക്കിംഗ് ഏരിയ ആയി മാറിക്കൊണ്ടിരിക്കുന്നു ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എത്രയും വേഗം പാലം തുറന്നു കൊടുക്കണം എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ഐ നജ കെ കൃഷ്ണകുമാർ സാബു കണ്ടത്തിൽ യൂത്ത് ഇൻ പ്രസിഡൻറ് ആഷ് ഫാക്ക് എന്നിവർ അധികാരികളോട് ആവശ്യപ്പെട്ടു