IJKVOICE

സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി മുരിയാട് എ യു പി സ്കൂളിലെ വിദ്യാർഥികൾ

മുരിയാട്…മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി. മലയാള ഭാഷാലോകത്തെ മികച്ച സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും വർണ്ണന, ആസ്വാദനക്കുറിപ്പ്,ജീവചരിത്രം, കഥാപാത്രനിരൂപണം തുടങ്ങിയ വിവിധ വ്യവഹാര രൂപങ്ങളിലൂടെ അക്ഷര മരത്തിൻറെ ഭാഗമാക്കി. കുട്ടികൾക്ക് സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും അറിയാനും വിവിധ വ്യവഹാര രൂപങ്ങൾ പരിചയപ്പെടാനും ഈ പ്രവർത്തനം വഴിയൊരുക്കി. മുരിയാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത് സന്നിഹിതനായിരുന്നു. സാക്ഷരതയുടെ ശക്തമായ അടിത്തറ അറിവിൻറെയും ഭാവനയുടെയും ലോകം തുറക്കുന്നതിന്റെ താക്കോൽ ആണെന്ന് അദ്ദേഹം […]

പി.ആർ ബാലൻ മാസ്റ്ററുടെ 11-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു

പി.ആർ ബാലൻ മാസ്റ്റർ ദിനാചരണം: പ്രകടനം, അനുസ്മരണസമ്മേളനം. CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായും കേരള കർഷക സംഘം തൃശൂർ ജില്ലാ ട്രഷററുമായിരുന്ന പി.ആർ ബാലൻ മാസ്റ്ററുടെ 11-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം CPI (M) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു.CPI(M) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി V.A. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി […]

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി.

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദന പദ്ധതിക്കും സൗജന്യ കണ്ണട വിതരണ പദ്ധതിക്കും തുടക്കമായി. നേത്ര ഐ കെയറിന്റെ സഹകരണത്തോടെ പതിനയ്യായിരം സ്ക്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ കണ്ണ് പരിശോദനയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനവും സൗജന്യ കണ്ണ് പരിശോദന ക്യാമ്പും ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് വളപ്പില നിർവ്വഹിച്ചു. അഡ്വ. ജോൺ നിധിൻ തോമസ് […]

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു

എടക്കുളം: ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. എസ്.എന്‍.ജി.എസ്. യു.പി. സ്‌കൂളില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. ഷൈലനാഥന്‍ അധ്യക്ഷനായിരുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യാതിഥിയായിരുന്നു. സംഘം രക്ഷാധികാരി കെ.വി. ജിനരാജദാസന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സംഘം സെക്രട്ടറി എം.ആര്‍. രാജേഷ്, കണ്‍വീനര്‍ സുജിത്ത് പടിഞ്ഞാറൂട്ട് എന്നിവര്‍ സംസാരിച്ചു.

ഗിന്നസ്സ് ലോക റെക്കോർഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്ളിക് സ്ക്കൂൾ ചിത്രകലാധ്യാപകനും നെടുംമ്പാൾ സ്വദേശിയുമായ വിൻസെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ഗിന്നസ്സ് ലോക റെക്കോർഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്ളിക് സ്ക്കൂൾ ചിത്രകലാധ്യാപകനും നെടുംമ്പാൾ സ്വദേശിയുമായ വിൻസെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.ഗോവയിലെ മഹർഷി അധ്യാത്മ വിശ്വവിദ്യാലയം എന്ന സർവകലാശാല വരും തലമുറ അറിയേണ്ട കലാരൂപം എന്ന നിലയിൽ വിൻസൻ്റ് മാഷിൻ്റെ ചിത്രകലാ ശൈലികളെ രേഖപ്പെടുത്തി ഡിജിറ്റൽ ആർക്കെവ്സിലേക്ക് മാറ്റിക്കഴിഞ്ഞു. കേരളത്തിൽ നിന്നും രണ്ട് കലാരൂപങ്ങളാണ് അടുത്ത തലമുറയിലേക്ക് കൈമാറാൻ ഇത്തരത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഒന്ന് വിൻസന്റ് മാഷിൻ്റെ ചിത്രകലാ ശൈലിയും […]

വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ 6 വാർഡിൽ ഹരിത ജെ ൽ ജി ഗ്രൂപ്പ്‌ നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 വാർഡ് മെമ്പർ ബിബിൻ ബാബു തുടിയത്ത് നിർവഹിച്ചു

വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ 6 വാർഡിൽ ഹരിത ജെ ൽ ജി ഗ്രൂപ്പ്‌ നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 വാർഡ് മെമ്പർ ശ്രീ ബിബിൻ ബാബു തുടിയത്ത് നിർവഹിച്ചു, കൃഷി ഓഫീസർ രേഷ്മൻ ടി, കൃഷി അസിസ്റ്റന്റ് മാരായ സനൽ കുമാർ ടി കെ, സലീഷ് ൻ വി, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ജയ, സി ഡി എസ് ചെയർപേഴ്സൺ ജിഷ സുലീഷ് ഹരിത ജെ ൽ ജി ഗ്രൂപ്പ്‌ അംഗങ്ങൾ എന്നിവർ […]

ചേർപ്പ് പഞ്ചായത്ത് 13-ാം വാർഡിലെ സെന്റർ നമ്പർ 16 ജ്യോതിസ്സ് അംഗണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടം സ്വകരിക്കലായ കളിചിരി എന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു.

ജോതിസ്സ് അംഗണവാടിയിൽ കളിചിരി ഉദ്ഘാടനം ചെയ്തുചേർപ്പ് പഞ്ചായത്ത് 13-ാം വാർഡിലെ സെന്റർ നമ്പർ 16 ജ്യോതിസ്സ് അംഗണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടം സ്വകരിക്കലായ കളിചിരി എന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ജയ ടീച്ചർ അദ്ധ്വ ക്ഷയായിരുന്നു. CDPO എൽ രജ്ഞിനി മുഖ്യ പ്രഭാഷണം നടത്തി. CDPO പ്രീത, സൂപ്പർവൈസർന്മാരായ ഷെമീന, സൂര്യ, K G ഗോപിനാഥൻ. K R സിദ്ധാർത്ഥൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. […]

കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച്ച് എസ് സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ‘നിരാമയ’ നടത്തി

കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച്ച് എസ് സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ‘നിരാമയ’ നടത്തി.കാട്ടൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോ.അരുൺ കബീർ, ഡോ.അരവിന്ദ് എ വി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിനോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാർ പ്രഷർ,ഷുഗർ പരിശോധനയും നടത്തി. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ടി വി ലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ സന്ദീപ് സി സി, പ്രിൻസിപ്പാൾ പ്രിയ കെ ബി ,സ്കൂൾ മാനേജർ […]

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു.

സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്യാം മോഹനെ ആദരിച്ചു വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു.അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ മേഖലയിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി. ജൈവവൈവിധ്യ സുസ്ഥിര കൃഷിയിടങ്ങളാക്കി തെങ്ങിൻ തടങ്ങളെ മാറ്റിയെടുക്കുക എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസർ […]

പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചമയം നാടകവേദിയുടെ 26-ാം വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എൻ. രാജൻ അദ്ധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയൻ, തോമസ് തൊകലത്ത്, ഭാസുരാംഗൻ, പുഷ്‌പാംഗദൻ, ജഗദീഷ്,സി.എൻ. തങ്കം ടീച്ചർ, കൈപ്പുള്ളി പ്രകാശൻ, നെൽസൻ എന്നിവർ സംസാരിച്ചു. കിംഗ്സ് മുരളി സ്വാഗതവും ഓഫീസ് സെക്രട്ടറി വേണു ഇ ളന്തോളി നന്ദിയും പറഞ്ഞു.