മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.

അഭിഭാഷകർ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തിമണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.മണിപ്പൂർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഒപ്പ് ശേഖരിച്ച് കത്ത് അയക്കുന്ന പരിപാടി ഐഎഎൽ ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് കെജി അജയ് കുമാറിന്റെ അധ്യക്ഷതയിൽ ഐ എഎൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് പിജെ ജോബി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ […]
മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ മുരിയാട് ജീവധാരപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും തെങ്ങിന്‍ തൈകളുടെയും വിതരണം നടത്തി .

മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ മുരിയാട് ജീവധാരപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച് പച്ചക്കറി തൈകളുടെയും തെങ്ങിന്‍ തൈകളുടെയും വിതരണം നടത്തി .പച്ചക്കറി തൈകള്‍ സൗജന്യമായും തെങ്ങിന്‍തൈകള്‍ സബ്‌സിഡൈസ്ഡ് നിരക്കിലുമാണ് വിതരണം ചെയ്തത്. ജീവധാര പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധമായ പഞ്ചായത്ത് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ കൂടെ ഭാഗമായാണ് പച്ചക്കറി തൈകളും തെങ്ങിന്‍ തൈകളും വിതരണം ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് […]
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി . ഇരിങ്ങാലക്കുട: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെൻഷൻകാരുടെ പ്രശ്നങ്ങളോട് അനുഭാവ പൂർണമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെന്ന് യോഗം വിലയിരുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല ജോ : സെക്രട്ടറി കെ.ബി. ശ്രീധരൻ അനുസ്മരണ പ്രസംഗം നടത്തി.സെക്രട്ടറി എ.സി. […]
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. മേൽശാന്തി ജയാനന്ദൻ നമ്പൂതിരി, നടുവം രാമൻ നമ്പൂതിരി, കുറിയേടത്ത് കൃഷ്ണൻ നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി എന്നിവർ ക്ഷേത്രത്തിൻറെ പടിഞ്ഞാറേ ഗോപുര നടയിൽ നിന്നും തലച്ചുമടായി കൊണ്ടുവന്ന നെൽകതിർ കെട്ടുകൾ , ക്ഷേത്ര പ്രദിക്ഷണത്തിന്നു ശേഷം മണ്ഡപത്തിൽ വെച്ച് പൂജിച്ച് നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഉച്ചപ്പൂജയ്ക്കു ശേഷം പുത്തരിപ്പായസവും ഭക്തജനങ്ങൾക്കു പ്രസാദമായി വിതരണം ചെയ്തു.
സഹൃദയൻ, ചിത്രകാരൻ, കലാകാരൻ, മനുഷ്യസ്നേഹി എന്നീനിലകളിൽ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം” ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു.

പ്രിയമാനസം” – സൗഹൃദസംഗമം ഇരിങ്ങാലക്കുടയിൽ സഹൃദയൻ, ചിത്രകാരൻ, കലാകാരൻ, മനുഷ്യസ്നേഹി എന്നീനിലകളിൽ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം” ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു. ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ, 2023 ആഗസ്റ്റ് 19, ശനിയാഴ്ച നടക്കുന്ന “പ്രിയമാനസം” പരിപാടിയുടെ ലോഗോപ്രകാശനം പ്രശസ്ത കഥകളികലാകാരൻ കോട്ടയ്ക്കൽ ദേവദാസും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരിയും ചേർന്ന് നിർവ്വഹിച്ചു. കലാസാഹിത്യസിനിമ മേഖലയിൽനിന്നുള്ള […]
നമ്മുടെ ന്യായാധിപന്മാർ ഹിന്ദുധർമ്മത്തെ അടിസ്ഥാനപ്പെടുത്തിഭരണഘടനയെ കൊണ്ടുപോകാനുള്ള കേന്ദ്രീകൃത അജണ്ടയാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നുവെന്ന്: വി.എസ് സുനിൽകുമാർ ഇരിങ്ങാലക്കുട: നമ്മുടെ ന്യായാധിപന്മാർ ഹിന്ദുധർമ്മത്തെ അടിസ്ഥാനപ്പെടുത്തിഭരണഘടനയെ കൊണ്ടുപോകാനുള്ള കേന്ദ്രീകൃത അജണ്ടയാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട – പുതുക്കാട് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് കല്ലേറ്റുംകരയിൽ സി പിഐ മുതീർന്ന നേതാവ് കെ.ശ്രീകുമാർ പതാക ഉയർത്തി ക്യാമ്പ് തുടക്കമായി. പാർട്ടി രേഖ സി പി ഐ ജില്ലാ അസി: സെക്രട്ടറി ടി.ആർ രമേഷ് കുമാർ […]
ലയൺസ് ക്ലബ്ബ് ഇൻറ്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 D യുടെ വനിത വിഭാഗമായ ലയൺ ലേഡി സർക്കിളിന്റെ നേതൃത്വത്തിൽ കൗമാരപ്രായക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതിയുടെ ഉദ്ഘാടനo ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു

ലയൺസ് ക്ലബ്ബ് ഇൻറ്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 D യുടെ വനിത വിഭാഗമായ ലയൺ ലേഡി സർക്കിളിന്റെ നേതൃത്വത്തിൽ കൗമാരപ്രായക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതിയുടെ ഉദ്ഘാടനo ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ലയൺ ലേഡി സർക്കിൾ പ്രസിഡണ്ട് റോണി പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ സെലിൻ ജെയിംസ് നന്ദി പറഞ്ഞു. ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ജെയിംസ് വളപ്പില പദ്ധതി യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.ഡിസ്ട്രിക്റ്റ് […]
കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു.

ആളൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു.
പെണ്‍കുട്ടിയെ പൊതുസ്ഥത്ത് വെച്ച് നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍.

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊതുസ്ഥത്ത് വെച്ച് നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ 42th വാർഷികപൊതുയോഗം വ്യാപാരഭവനിൽ നടന്നു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ 42th വാർഷികപൊതുയോഗം വ്യാപാരഭവനിൽ നടന്നു. പ്രസിഡന്റ് ശ്രീ ഷാജുപാ റേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ എബിൻ വെള്ളാനിക്കാരൻ റിപ്പോർട്ടും, ട്രഷറർ ശ്രീ വി. കെ. അനിൽകുമാർ വരവുചിലവുകണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ പി. വി. നോബിൾ അനുസ്മരണപ്രഭാഷണംനടത്തി. അന്തരിച്ച മുൻ പ്രസിഡന്റ് ശ്രീ ടെന്നിസൺ തെക്കേക്കരയെ പ്രത്യേകം സ്മരിക്കുകയും, അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ N. R. […]