IJKVOICE

12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു.

തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ പിതാവ് 12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു. വിയ്യൂര്‍ പനമ്പിള്ളിയിലാണ് സംഭവം. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് പ്രഭാതിന്‍റെ അറസ്സ് വിയ്യൂര്‍ പോലീസ് രേഖപ്പെടുത്തി.ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയാണ് പ്രതി പ്രഭാത്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന സ്വഭാവമുള്ള ആളാണ് പ്രഭാത്. ഇന്ന് രാവിലെയും ഇയാള്‍ സമാന രീതിയില്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിനിടയില്‍ ജോലിക്കുപയോഗിക്കുന്ന മൂര്‍ച്ഛയേറിയ വെട്ടുകത്തി ഉപയോഗിച്ച് മകന്‍ ആനന്ദ കൃഷ്ണനെ വെട്ടുകയായിരുന്നു. […]

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എടക്കുളം ചെമ്പഴന്തി ഹാളിൽ നടന്നു.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എടക്കുളം ചെമ്പഴന്തി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി തങ്കം ടീച്ചർ ഉദ്ഘാടനം ചെയതു. കെ സി പ്രേമരാജൻ അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ , പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി , യൂണിയൻ ഏരിയ സെക്രട്ടറി കെ ബി സുലോചന , ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ […]

നാനാത്വത്തില്‍ ഏകത്വം എന്നത് നാം ഹൃദയത്തോട് ചേര്‍ത്തുവെച്ച മുദ്രാവാക്യമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍.

ഇരിങ്ങാലക്കുട: വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ മഹത്വം.വൈവിധ്യങ്ങളുടെ ഏകത്വത്തെ തമസ്‌കരിക്കാനാണ് കേന്ദ്രസര്‍ക്കാരും കേന്ദ്ര തൊഴിമന്ത്രാലയവും കൊണ്ടിരിക്കുന്നതെന്നും ഇത്തരം രീതികള്‍ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തെയും ഇന്ത്യയുടെ തൊഴില്‍ സമ്പന്നതയെയും സാരമായി ബാധിക്കും എന്നും എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ പറഞ്ഞു. എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് , സിപിഐ മുതിര്‍ന്ന നേതാവ് കെ.ശ്രീകുമാര്‍ , സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, എഐടിയുസി ജില്ലാ […]

ലോറി ഓണേഴ്സ് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : ലോറി ഓണേഴ്സ് അസോസ്സിയേഷൻ ഇരിങ്ങാലക്കുടയുടെ അർദ്ധവാർഷിക പൊതുയോഗം സംഘടന പ്രസിഡണ്ട് പീച്ചി ജോൺസന്റെ അദ്ധ്യക്ഷതയിൽ നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘടനയിലെ അംഗങ്ങളുടെ മക്കളെ യോഗത്തിൽ ആദരിച്ചു. സർക്കാരിന്റെ പുതിയ മോട്ടോർ നയം പൂർണ്ണമായും പുനഃപരിശോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. എ ഐ ക്യാമറയുടെ അശാസ്ത്രീയത, ലൈൻ ട്രാഫിക്കിന്റെ നിലവിലെ അപാകതകൾ, ഹൈവേയിൽ ആവശ്യമായ ബസ് ബേ, പാർക്കിങ്ങ് സൗകര്യങ്ങൾ എന്നിവയുടെ കുറവ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ, […]

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും LDF പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേ കൂട്ടായ്മ സംഘടിപ്പിച്ചു.

മണിപ്പൂരിൽ രണ്ടരമാസത്തിലേറെയായി തുടരുന്ന വംശീയ കലാപം അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടുക,വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയുക,ബി.ജെ.പി യുടെ രഹസ്യ അജണ്ടയെ തുറന്നുകാട്ടുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയും,മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും LDF പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേ കൂട്ടായ്മ സംഘടിപ്പിച്ചു.മാപ്രാണം കുരിശ്ശ് കപ്പേളയ്ക്കു സമീപം സംഘടിപ്പിച്ച പരിപാടി CPIM ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.CPI പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു.CPI ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ,എൽ.ഡി.എഫ് കൺവീനർ […]

കേരള പുലയർ മഹാസഭ ജില്ലാ നേതൃത്വയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കെപിഎംഎസ് ജില്ലാ നേതൃത്വയോഗം. കല്ലേറ്റുംകര :കേരള പുലയർ മഹാസഭ ജില്ലാ നേതൃത്വയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ വർക്കിംഗ്‌ പ്രസിഡന്റ് പി. എ. അജയഘോഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി. എൻ. സുരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായശശി കൊരട്ടി, പി. സി. രഘു, ബിനോജ് തെക്കേമറ്റത്തിൽ, സന്തോഷ് ഇടയിലപുര, കെ.പി.ശോഭന എന്നിവർ സംസാരിച്ചു.

വ്യക്തിത്വ രൂപികരണത്തിൽ മാതാ പിതാ ഗുരുക്കൻമാരുടെ പങ്ക് നിസ്തുലംടി.എൻ. പ്രതാപൻ എം.പി.

ഇരിങ്ങാലക്കുട – ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം കൊള്ളുന്നതിൽ മാതാപിതാക്കൻമാരുടേയും ഗുരുക്കൻമാരുടേയും പങ്ക് അനന്യവും നിസ്തുലവുമാണെന്ന് .ടി .എൻ . പ്രതാപൻ. എം.പി. അഭിപ്രായപ്പെട്ടു ഗർഭപാത്രത്തിലെത്തുന്ന മണൽ തരിയേക്കാൾ ചെറുതായ ദ്രൂണം അമ്മയുടെ ചോരയും നീരും വലിച്ചെടുത്തു കുഞ്ഞായി പിറവിയെടുക്കുമ്പോൾ ആ പൊക്കിൾ കൊടി ബന്ധം മായ്ക്കാനും മറക്കാനും ആർക്കും കഴിയില്ല അതുകൊണ്ട് ഏതൊരു വ്യക്തിയുടേയും കൺ കണ്ട ആദ്യ ദൈവം അമ്മ തന്നെയാണ് രാത്രിയിൽ കാവലിരിക്കുന്ന അച്ഛനും ആദ്യാക്ഷരം പകരുന്ന ഗുരുനാഥനും ആണ് രണ്ടും മൂന്നുo […]

കോൺഗ്രസ് മെറിറ്റ് ഡേ 2023; സംഘാടകസമിതി ഓഫിസ് തുറന്നു.

ഇരിങ്ങാലക്കുട: 28ന് നടക്കുന്ന കോൺഗ്രസ് മെറിറ്റ് ഡേ യുടെ സംഘാടകസമിതി ഓഫിസ് രാജീവ്ഗാന്ധി മന്ദിരത്തിൽ നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാർ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.പി.ജാക്സൺ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.വി. ചാർളി, കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, പ്രൊഫ.സാവിത്രി ലക്ഷ്മണൻ, ജോസ് മൂഞ്ഞേലി, കോ ഓർഡിനേറ്റർമാരായ സി.എസ്. അബ്‌ദുൾ ഹഖ്, എ.സി.സുരേഷ്, കെ.വേണുഗോപാലൻ, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി കച്ചേരിവളപ്പില്‍ ക്ഷേത്രഭുമി തിരികെ ലഭിച്ചതിന്റെ ദിനാചരണം സംഘടിപ്പിച്ചു

ഹിന്ദു ഐക്യവേദി ശ്രീകുടൽ മാണിക്യം ക്ഷേത്ര ഭൂമിയായ കച്ചേരി വളപ്പ് വിട്ടു കിട്ടിയതിന്റെ ദിനാചരണം സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്ക് ട്രഷറർ സതീഷ് കോമ്പാത്ത് ദിപം തെളിച്ചു സംഗമേശ ചിത്രത്തിൽ പുഷ്പ്പർചന നടത്തി സന്തോഷ് ബോമ്പൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സഹ സംഘടന സെക്രട്ടറി രാജീവ് ചാത്തം പിളളി ഇരിഞ്ഞാലക്കുട മണ്ഡൽ ബൗദ്ധിഖ് പ്രമുക് വിജയൻ പാറേകാടൻ ടൗൺ വൈസ് പ്രസിഡന്റ് രമേഷ് സെക്രട്ടറി ഗിരിഷ് പ്രഭാകരൻ പാറേകാട്ട് സൈജു എസ് നായർ വിജയൻ തൈവളപ്പിൽ എന്നിവർ […]