സെന്‍റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി.

സെന്‍റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി. 2020-2021, 2021-2022, 2022-2023 ബിരുദവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികൾക്കാണ് സർട്ടിഫിക്കറ്റുകൾ നല്‍കിയത്. 1200 ഓളം വിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈ വി. ഐ. ടി. യുണിവേഴ്സിറ്റി റെജിസ്ട്രാർ ഡോ. പി. കെ. മനോഹരന്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഡോ. സിസ്റ്റര്‍ എലൈസ, ഡോ. സിസ്റ്റര്‍ ഫ്ളവററ്റ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി യോഗം ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അറിയിച്ചു.

ഓണാഘോഷ സംഘാടകസമിതി യോഗം നാളെ ടൗണ്‍ഹാളില്‍. ഇരിങ്ങാലക്കുട : ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി യോഗം ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അറിയിച്ചു. ഇരിങ്ങാലക്കുടയിലെ വ്യാപാരി വ്യവസായി മേഖലയിലുള്ളവരും, വിവിധ റസിഡന്‍സ് അസോസിയേഷന്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങി ഇരിങ്ങാലക്കുടയിലെ നാനാതുറകളില്‍പെട്ട എല്ലാവരും ചേര്‍ന്നാണ് ഇരിങ്ങാലക്കുടയ്ക്ക് വര്‍ണ്ണപ്പകിട്ടേകുന്ന ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷം വന്‍ വിജയമാക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ഥിച്ചു.
നമുക്കും രക്ത ബന്ധുക്കളാകാം ഉണർവ് രക്ത ദാന ക്യാമ്പ്

ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റേയും, ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്റേയും നോവയുടേയും സംയു ക്ത ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ നമുക്ക് രക്ത ബന്ധുക്കളാകാം ഒന്നാം ഘട്ട രക്ത ദാന ക്യാമ്പ് ഉണർവ്വ് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു ജനമൈത്രി പോലിസ് സബ് ഇൻസ്പെക്ടർ ജോർജ്.കെ.പി. പ്രോഗ്രാം ഡയക്ടർ ഷാജു പാറേക്കാടൻ മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി അഡ്വ. ഹോബി […]
ആനി രാജയ്‌ക്കെതിരെ കേസെടുത്തതില്‍ കേരളമഹിളാസംഘം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി

ഇരട്ട എഞ്ചിന്‍ ഭരണസംവിധാനമല്ല ഇരട്ട മുഖമുള്ള പ്രധാനമന്ത്രിയാണ് ഇന്ത്യഭരിക്കുന്നതെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളോട് സംവദിച്ച് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ച ആനി രാജക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തികേസെടുത്തതിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിപ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് സുമതി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു . […]
സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ ‘ഡിസീസ് ഡിറ്റക്ടറ്റീവ്സില്’ അന്തർദേശീയ സെമിനാർ നടത്തി.
ബസിൽ നിരോധിത പോണ്‍ (അശ്ലീല ) സൈറ്റുകളുടെ സ്റ്റിക്കര്‍ ബസ് പോലീസ് പിടികൂടി

കൊടുങ്ങല്ലൂർ തൃശൂർ കുറ്റിപ്പുറം ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിരോധിത പോണ്‍ (അശ്ലീല ) സൈറ്റുകളുടെ സ്റ്റിക്കര്‍ പതിച്ചതിനെ തുടർന്ന് ബസ് പോലീസ് പിടികൂടി
പ്രായപൂർത്തിയാകാത്ത പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി.

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിലായി. മാള പിണ്ടാണി സ്വദേശി വടക്കേടത്ത് ശ്യാംലാലിനെയാണ് (26 വയസ്സ്) തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റ് ചെയ്തത്. രണ്ടായിരത്തി പത്തൊൻപതിലാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി വശീകരിച്ച് പലപ്പോഴായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പിന്നീട് ഇയാൾ പല കാര്യങ്ങൾ പറഞ്ഞ് പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. […]
വാട്ടർ മെട്രോയുടെ മാതൃകയിലുള്ള ക്ലാസ് റൂം, ചുവരിൽ മനോഹരമായ ചിത്രങ്ങൾ, കളിക്കാനും പഠിക്കാനും നിറയെ ഇടങ്ങൾ, പാവകളും വണ്ടികളും ഉള്ള കളിപ്പാട്ടക്കട, മുതലയുടെ മാതൃകയുള്ള ഒരു കുഞ്ഞു കുളം തുടങ്ങി കളിച്ചും രസിച്ചും പഠിക്കാൻ നിരവധി ഇടങ്ങൾ ഒരുക്കി വള്ളിവട്ടം ഗവൺമെന്റ് യുപി സ്കൂൾ.

കളിച്ചും രസിച്ചും പഠിക്കാം….സ്നേഹക്കൂടാരം ഒരുങ്ങി വാട്ടർ മെട്രോയുടെ മാതൃകയിലുള്ള ക്ലാസ് റൂം, ചുവരിൽ മനോഹരമായ ചിത്രങ്ങൾ, കളിക്കാനും പഠിക്കാനും നിറയെ ഇടങ്ങൾ, പാവകളും വണ്ടികളും ഉള്ള കളിപ്പാട്ടക്കട, മുതലയുടെ മാതൃകയുള്ള ഒരു കുഞ്ഞു കുളം തുടങ്ങി കളിച്ചും രസിച്ചും പഠിക്കാൻ നിരവധി ഇടങ്ങൾ ഒരുക്കി വള്ളിവട്ടം ഗവൺമെന്റ് യുപി സ്കൂൾ. വള്ളിവട്ടം ഗവ. യുപി സ്കൂളിൽ എസ് എസ് കെ, വെള്ളാങ്ങല്ലൂർ ബി ആർ സി വഴി ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഒരുക്കിയ സ്നേഹക്കൂടാരത്തിന്റെ […]
തേജസ്സി ശ്രീനിവാസ്, കുമാരി. ഗൗരി പി.ആർ എന്നിവർ വനിതാ വിഭാഗത്തിലും 2023 ജൂലൈ 15, 16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും.

തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു ഇരിഞ്ഞാലക്കുട പെനിൻസുല ടവേഴ്സിൽ ഉള്ള തൃശ്ശൂർ ചെസ്സ് അക്കാദമിയിൽ നടന്നുവന്ന തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്റ്റ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീ ഗൗരി ശങ്കർ ജയരാജും പെൺകുട്ടികളുടെ വിഭാഗത്തിൽ കുമാരി ആതിര ഏ ജെ യും ചാമ്പ്യന്മാരായി. ശ്രീ ഗൗരി ശങ്കർ ജയരാജ്, ശ്രീ യാദവ് കൃഷ്ണ എസ്, ശ്രീ സാഗേത് കുന്നുമ്മക്കാട്ടിൽ, ശ്രീ സായൂജ് എസ്. എന്നിവർ പുരുഷ വിഭാഗത്തിലും കുമാരി. ആതിര എ ജെ, […]
ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ പ്രതിഷേധിച്ചു.

ക്രൈസ്തവ സമൂഹത്തെ അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ശക്തിയായി പ്രതിഷേധിച്ചു.