IJKVOICE

മെയ് 18 ന് ചാലക്കുടി മുന്‍സിപ്പല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് സിയോണ്‍ ടീം വചനപ്രഘോഷണ സായാഹ്നം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

കഥകളി ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാനിലയം ഗോപിയാശാന് ശിഷ്യര്‍ വിരശ്യംഖല സമര്‍പ്പിക്കുന്നു.ഗുരുദക്ഷിണ എന്ന പേരിലുള്ള പരിപാട് മെയ് 18,19 തിയതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

ആളൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സലേഷിനെയാണ് തഞ്ചാവൂരിലെ ലോഡ്ജിൽ നിന്ന് ചാലക്കുടി പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം സലേഷ് സുഹൃത്തുക്കളുടെ മൊബൈലുകളിലേക്ക് സുരക്ഷിതൻ ആണെന്ന് സന്ദേശം അയച്ചിരുന്നു. ഇതേ തുടർന്നാണ് സലേഷിന്റെ സഹോദരനെയും കൂട്ടി അന്വേഷണസംഘം തഞ്ചാവൂരിലെത്തിയത്. ഇടയ്ക്കിടെ ദീർഘദൂര യാത്രകൾ പോകുന്ന ശീലമുള്ള ആളാണ് സലേഷ്. അത്തരത്തിലുള്ള യാത്രയുടെ ഭാഗമായിട്ടാണ് സലേഷ് തഞ്ചാവൂരിൽ എത്തിയത് എന്നാണ് സൂചന. സലേഷിനെ കാണാതായി 8 ദിവസത്തിനുശേഷമാണ് കണ്ടെത്തുന്നത്.