വല്ലച്ചിറയിൽവീടുകളിൽ മോഷണം നടത്തിയ തമിഴ് നാടോടി സ്ത്രീകളെ നാട്ടുക്കാർ പിടിക്കൂടി .
ഇരിങ്ങാലക്കുട റെയിൽ വേ സ്റ്റേഷന്‍ സമീപം യുവാവ് ട്രെയിനിൽ നിന്നും വീണ് അപകടം.
മേഷണ കേസിൽ കോടതിയിൽ ഹാജരായി മടങ്ങും വഴി വീണ്ടുമൊരു മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ
സി പി ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും നടൻ ടൊവിനോ തോമസിന്റെ ഭാര്യ പിതാവുമായ കെ. ഒ. വിൻസെന്റ് മാസ്റ്റർ നിര്യാതനായി..
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.

കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂര്‍ മുളളന്‍പ്പാറ സ്വദേശി പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന ജോസഫ് തങ്കച്ചനെ (48 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. കൊലപാതകം, രണ്ട് വധശ്രമകേസ്സുകള്‍, തട്ടികൊണ്ട് പോകല്‍ തുടങ്ങി 9 ഓളം കേസ്സുകളില്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ് […]
കുടിച്ച മദ്യത്തിന്റെ ബ്രാന്റ് നോക്കി കൊലയാളിയെ പിടികൂടി കേരള പോലീസ്
മന്ത്രി കെ. രാധാകൃഷ്‌ണന്റെ ക്യാമ്പ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശബരിമല തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു മാര്‍ച്ച്. മന്ത്രി കെ. രാധാകൃഷ്ണന്റെ തൃശ്ശൂര്‍ ചേലക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് ആണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം അനീഷ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ കാന്‍സര്‍ അവബോധ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ആല്‍ഫ പാലിയേറ്റീവ് ലിങ്ക് സെന്റര്‍ ദശവാര്‍ഷിക ആഘോഷം ഡിസംബര്‍ 16 ന് നടത്തുമെന്ന് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു
റിട്ടയെർഡ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം

ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം എന്ന 25വയസുകാരനാണ് പിടിയിലായത് തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ജങ്ഷനു സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ റിട്ടയെർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ കല്ലേറ്റുംകര സ്വദേശി സെയ്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിൽ തലയിൽ കല്ല് പോലുള്ള എന്തോ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചതും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നു. ഇയാളുടെ കോൾ ആണ് സെയ്ദുവിനെ അവസാനമായി വിളിച്ചിരുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേക്ഷണമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കാരണം.