IJKVOICE

ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യ കോൺഗ്രസിന്റെ തീം സോങ്ങ് പ്രകാശനം ബിഷപ്. മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യ കോൺഗ്രസിന്റെ തീം സോങ്ങ് പ്രകാശനം ബിഷപ്. മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ ജോസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി,കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ദിവ്യകാരുണ്യ കോൺഗ്രസ് കമ്മറ്റി ജനറൽ കൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോ. കൺവീനർ ലിംസൺ ഊക്കൻ, ഫാ. റിജു ആലപ്പാട്ട്, ഫാ. ജിൽസൺ പയ്യപ്പിള്ളി, ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗി

പൂജയുടെ മറവിൽ യുവതിയെ മയക്കി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

അന്തിക്കാട്: അ റബി ക് പൂജ യുടെ മറവിൽ യുവതിയെ മ യക്കി പീഡി പ്പിച്ചയാൾ അ റസ്റ്റിൽ. ഒറ്റപ്പാ ലം എസ്.ആർ. കെ. നഗറിൽ പാലക്കപറമ്പിൽ യൂസഫലിയെയാണ് (45) അ ന്തിക്കാട് പൊലീസ് അറസ്റ്റ് ചെ യ്തത്. പത്തിരിപ്പാല ഗവ. സ്കൂളിനടു ത്ത് താമസിക്കുന്ന യൂസഫലി പ ഴുവിലിലാണ് സ്ഥാപനം നടത്തു ന്നത്. ഇവിടെ ദോഷംമാറ്റാനുള്ള പൂജക്കെത്തിയ തൃശൂർ സ്വദേശി നിയാണ് പീഡനത്തിനിരയായത്. ദോഷം മാറുമെന്ന് ധരിപ്പിച്ച് എ ന്തോ പൊടി യുവതിക്ക് മണപ്പിക്കാൻ കൊടുത്തു. […]

തൃശ്ശൂർ പുതുക്കാട് തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു.

.പുതുക്കാട് വടക്കെ തൊറവ് സ്വദേശി 64 വയസ്സുള്ള വിത്സൻ ആണ് മരിച്ചത് . ഉച്ചയോടെ വടക്കെ തൊറവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കേടുവന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തെങ്ങിൽ നിന്ന് തൊട്ടടുത്ത മാവിലേക്ക് കയർ കെട്ടി നിർത്തുന്നതിനിടെ മാവിൻ്റെ ചില്ല അടർന്നതോടെ തെങ്ങ് ദിശമാറി വിത്സന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്നവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

മാപ്രാണം:കോലംഞ്ചേരി കൊച്ചു പൈലോ മകൻ ചെറിയാൻ 87 വയസ്സ് നിര്യാതനായി

സംസ്കാരകർമ്മം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ ഭാര്യ ലില്ലി, മക്കൾ ജെസി, ജീജോ, സൈമൺ, സാംസൺ മരുമക്കൾ ലിജി, ആൻസി, റൂബി

തൃശ്ശൂർ വാടാനപ്പള്ളി തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.