IJKVOICE

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും LDF പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേ കൂട്ടായ്മ സംഘടിപ്പിച്ചു.

മണിപ്പൂരിൽ രണ്ടരമാസത്തിലേറെയായി തുടരുന്ന വംശീയ കലാപം അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടുക,വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയുക,ബി.ജെ.പി യുടെ രഹസ്യ അജണ്ടയെ തുറന്നുകാട്ടുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയും,മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും LDF പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേ കൂട്ടായ്മ സംഘടിപ്പിച്ചു.മാപ്രാണം കുരിശ്ശ് കപ്പേളയ്ക്കു സമീപം സംഘടിപ്പിച്ച പരിപാടി CPIM ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.CPI പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു.CPI ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ,എൽ.ഡി.എഫ് കൺവീനർ […]

ആറാട്ടുപുഴ മന്ദാരക്കടവിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി..

ആറാട്ടുപുഴ മന്ദാരക്കടവിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി..ജൂലൈ 16 ന് (ഞായർ)കാലത്ത് 4ന് ഗണപതിഹോമം.7.30 ന് രാമായണപാരായണം, വൈകിട്ട് 5.30 ന് ആറാട്ടുപുഴ പവിദാസിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം. വൈകിട്ട് 7.30ന് sslc, plus 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, പ്രൊഫ. സി വി കൃഷ്ണൻ ചേർപ്പ്( ശാസ്ത്രഞ്ജൻ, അദ്ധ്യാപകൻ,2 രാജ്യങ്ങൾക്ക് സേവനം ചെയ്ത് അമേരിക്കൻ പ്രസിഡണ്ടിന്റെ അവാർഡ് നേടിയ (1984) ആദ്യത്തെ ഭാരതീയൻ) ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ശ്രീ വി സായ്റാം (സത്യസായി […]

കേരള പുലയർ മഹാസഭ ജില്ലാ നേതൃത്വയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കെപിഎംഎസ് ജില്ലാ നേതൃത്വയോഗം. കല്ലേറ്റുംകര :കേരള പുലയർ മഹാസഭ ജില്ലാ നേതൃത്വയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ വർക്കിംഗ്‌ പ്രസിഡന്റ് പി. എ. അജയഘോഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി. എൻ. സുരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായശശി കൊരട്ടി, പി. സി. രഘു, ബിനോജ് തെക്കേമറ്റത്തിൽ, സന്തോഷ് ഇടയിലപുര, കെ.പി.ശോഭന എന്നിവർ സംസാരിച്ചു.

വ്യക്തിത്വ രൂപികരണത്തിൽ മാതാ പിതാ ഗുരുക്കൻമാരുടെ പങ്ക് നിസ്തുലംടി.എൻ. പ്രതാപൻ എം.പി.

ഇരിങ്ങാലക്കുട – ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം കൊള്ളുന്നതിൽ മാതാപിതാക്കൻമാരുടേയും ഗുരുക്കൻമാരുടേയും പങ്ക് അനന്യവും നിസ്തുലവുമാണെന്ന് .ടി .എൻ . പ്രതാപൻ. എം.പി. അഭിപ്രായപ്പെട്ടു ഗർഭപാത്രത്തിലെത്തുന്ന മണൽ തരിയേക്കാൾ ചെറുതായ ദ്രൂണം അമ്മയുടെ ചോരയും നീരും വലിച്ചെടുത്തു കുഞ്ഞായി പിറവിയെടുക്കുമ്പോൾ ആ പൊക്കിൾ കൊടി ബന്ധം മായ്ക്കാനും മറക്കാനും ആർക്കും കഴിയില്ല അതുകൊണ്ട് ഏതൊരു വ്യക്തിയുടേയും കൺ കണ്ട ആദ്യ ദൈവം അമ്മ തന്നെയാണ് രാത്രിയിൽ കാവലിരിക്കുന്ന അച്ഛനും ആദ്യാക്ഷരം പകരുന്ന ഗുരുനാഥനും ആണ് രണ്ടും മൂന്നുo […]

കോൺഗ്രസ് മെറിറ്റ് ഡേ 2023; സംഘാടകസമിതി ഓഫിസ് തുറന്നു.

ഇരിങ്ങാലക്കുട: 28ന് നടക്കുന്ന കോൺഗ്രസ് മെറിറ്റ് ഡേ യുടെ സംഘാടകസമിതി ഓഫിസ് രാജീവ്ഗാന്ധി മന്ദിരത്തിൽ നഗരസഭ അധ്യക്ഷ സുജ സഞ്ജീവ്കുമാർ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.പി.ജാക്സൺ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.വി. ചാർളി, കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, പ്രൊഫ.സാവിത്രി ലക്ഷ്മണൻ, ജോസ് മൂഞ്ഞേലി, കോ ഓർഡിനേറ്റർമാരായ സി.എസ്. അബ്‌ദുൾ ഹഖ്, എ.സി.സുരേഷ്, കെ.വേണുഗോപാലൻ, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി കച്ചേരിവളപ്പില്‍ ക്ഷേത്രഭുമി തിരികെ ലഭിച്ചതിന്റെ ദിനാചരണം സംഘടിപ്പിച്ചു

ഹിന്ദു ഐക്യവേദി ശ്രീകുടൽ മാണിക്യം ക്ഷേത്ര ഭൂമിയായ കച്ചേരി വളപ്പ് വിട്ടു കിട്ടിയതിന്റെ ദിനാചരണം സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്ക് ട്രഷറർ സതീഷ് കോമ്പാത്ത് ദിപം തെളിച്ചു സംഗമേശ ചിത്രത്തിൽ പുഷ്പ്പർചന നടത്തി സന്തോഷ് ബോമ്പൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സഹ സംഘടന സെക്രട്ടറി രാജീവ് ചാത്തം പിളളി ഇരിഞ്ഞാലക്കുട മണ്ഡൽ ബൗദ്ധിഖ് പ്രമുക് വിജയൻ പാറേകാടൻ ടൗൺ വൈസ് പ്രസിഡന്റ് രമേഷ് സെക്രട്ടറി ഗിരിഷ് പ്രഭാകരൻ പാറേകാട്ട് സൈജു എസ് നായർ വിജയൻ തൈവളപ്പിൽ എന്നിവർ […]

സെന്‍റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി.

സെന്‍റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി. 2020-2021, 2021-2022, 2022-2023 ബിരുദവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികൾക്കാണ് സർട്ടിഫിക്കറ്റുകൾ നല്‍കിയത്. 1200 ഓളം വിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈ വി. ഐ. ടി. യുണിവേഴ്സിറ്റി റെജിസ്ട്രാർ ഡോ. പി. കെ. മനോഹരന്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഡോ. സിസ്റ്റര്‍ എലൈസ, ഡോ. സിസ്റ്റര്‍ ഫ്ളവററ്റ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി യോഗം ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അറിയിച്ചു.

ഓണാഘോഷ സംഘാടകസമിതി യോഗം നാളെ ടൗണ്‍ഹാളില്‍. ഇരിങ്ങാലക്കുട : ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി യോഗം ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അറിയിച്ചു. ഇരിങ്ങാലക്കുടയിലെ വ്യാപാരി വ്യവസായി മേഖലയിലുള്ളവരും, വിവിധ റസിഡന്‍സ് അസോസിയേഷന്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങി ഇരിങ്ങാലക്കുടയിലെ നാനാതുറകളില്‍പെട്ട എല്ലാവരും ചേര്‍ന്നാണ് ഇരിങ്ങാലക്കുടയ്ക്ക് വര്‍ണ്ണപ്പകിട്ടേകുന്ന ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷം വന്‍ വിജയമാക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ഥിച്ചു.

നമുക്കും രക്ത ബന്ധുക്കളാകാം ഉണർവ് രക്ത ദാന ക്യാമ്പ്

ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റേയും, ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്റേയും നോവയുടേയും സംയു ക്ത ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ നമുക്ക് രക്ത ബന്ധുക്കളാകാം ഒന്നാം ഘട്ട രക്ത ദാന ക്യാമ്പ് ഉണർവ്വ് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു ജനമൈത്രി പോലിസ് സബ് ഇൻസ്പെക്ടർ ജോർജ്.കെ.പി. പ്രോഗ്രാം ഡയക്ടർ ഷാജു പാറേക്കാടൻ മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി അഡ്വ. ഹോബി […]

ആനി രാജയ്‌ക്കെതിരെ കേസെടുത്തതില്‍ കേരളമഹിളാസംഘം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി

ഇരട്ട എഞ്ചിന്‍ ഭരണസംവിധാനമല്ല ഇരട്ട മുഖമുള്ള പ്രധാനമന്ത്രിയാണ് ഇന്ത്യഭരിക്കുന്നതെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളോട് സംവദിച്ച് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ച ആനി രാജക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തികേസെടുത്തതിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിപ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് സുമതി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു . […]