ആറാട്ടുപുഴ മന്ദാരക്കടവിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി..
ജൂലൈ 16 ന് (ഞായർ)കാലത്ത് 4ന് ഗണപതിഹോമം.7.30 ന് രാമായണപാരായണം, വൈകിട്ട് 5.30 ന് ആറാട്ടുപുഴ പവിദാസിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം. വൈകിട്ട് 7.30ന് sslc, plus 2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, പ്രൊഫ. സി വി കൃഷ്ണൻ ചേർപ്പ്( ശാസ്ത്രഞ്ജൻ, അദ്ധ്യാപകൻ,2 രാജ്യങ്ങൾക്ക് സേവനം ചെയ്ത് അമേരിക്കൻ പ്രസിഡണ്ടിന്റെ അവാർഡ് നേടിയ (1984) ആദ്യത്തെ ഭാരതീയൻ) ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ശ്രീ വി സായ്റാം (സത്യസായി സേവസമിതി ഇരിഞ്ഞാലക്കുട സെക്രട്ടറി )മുഖ്യ പ്രഭാഷണം നടത്തുന്നു.
ജൂലൈ 17 ന് (തിങ്കൾ)പുലർച്ചെ 12.30 മുതൽ കാലത്തു 10 വരെ ബലിതർപ്പണം. ബലിതർപ്പണം ചെയ്യുന്നതിനുള്ള സാധനസാമഗ്രികളും കർമ്മികളും കടവിൽ ഉണ്ടായിരിക്കുന്നതാണ്.തിലഹോമം, കുവളപ്പറ എന്നിവ നടത്തുന്നതിനുള്ള സൗകര്യവും കടവിൽ ഒരുക്കിയിട്ടുണ്ട്.