മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആലുംപറമ്പില്‍ കത്തിക്കുത്തിനെ തുടര്‍ന്ന് രണ്ടാൾ മരിച്ച സംഭവത്തില്‍ നാലുപേര്‍കൂടി പോലീസ് പിടിയില്‍.
പാലക്കാട് വടക്കുഞ്ചേരിയില്‍ നിന്നും

കാണാതായ യുവതിയേയും 53കാരനേയും തൃശ്ശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാല്‍ക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 27മുതലാണ് ഇരുവരേയും കാണാതായതാണ് . സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്ന് ഉച്ചയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലും, സമീപത്തായി സിന്ധു മരിച്ചുകിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. […]
ഇരിങ്ങാലക്കുടയിൽ കൊതുക് നിയന്ത്രണത്തിനായി നിയമ നടപടികൾ ശക്തമാക്കി

ഇരിങ്ങാലക്കുട നഗരസഭയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡെങ്കിപ്പനിക്ക് കാരണമാകാവുന്ന വിധത്തിൽ കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഉള്ള സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളുമായി ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ടീം പരിശോധനകൾ നടത്തി. തൈകൾ വളർത്തി വിൽക്കുന്ന നഴ്സറികളിലാണ് പരിശോധന നടത്തിയത്. ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ. ടി, ആരോഗ്യ വകുപ്പിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രതീഷ് എൻ ആർ, ഷിജു വി.വി, അജു […]
ഇരിങ്ങാലക്കുട ചെസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു*

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇരിങ്ങാലക്കുട ചെസ് ക്ലബിൻ്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ല ചെസ് അസ്സോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫിനെ ചടങ്ങിൽ ആദരിച്ചു. ലയൺസ് ചെസ് ക്ലബിൻ്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ആൺകുട്ടികളുടെ വിഭാഗത്തിൽ യാദവ് കൃഷ്ണ .S ഒന്നാ സ്ഥാനവും ശ്രീഹരി. P […]
കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ ബസ്സില്‍ നിന്നും ചവിട്ടി താഴെയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ റിമാന്റില്‍.
മുകുന്ദപുരം താലൂക്ക് പൊറത്തിശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശത്ത് നിന്നും 1.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശo വച്ച് വിൽപ്പന നടത്തിയ

കുറ്റത്തിന് മുകുന്ദപുരം താലൂക്ക് പൊറത്തുശ്ശേരി വില്ലേജ് ബംഗ്ലാവ് ദേശം കാവുങ്ങൽ വീട്ടിൽ പൊറിഞ്ചു മകൻ വിജു (46 വയസ്) എന്നയാളെ ഇരിങ്ങാലക്കുട റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ M.G അനൂപ് കുമാറും പാർട്ടിയും കൂടി അറസ്റ്റു ചെയ്തു. ടിയാന്റെ കൈയ്യിൽ നിന്നും 1.5 ലിറ്റർ( ഒന്നര ലിറ്റർ)വിദേശമദ്യം, 3400/- രൂപ മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഫാബിൻ പൗലോസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, ബിന്ദു രാജ്, ശിവൻ, വനിത സിവിൽ എക്സൈസ് ഓഫീസർ […]
ഇരിങ്ങാലക്കുട പൂതംകുളത്ത് നടത്തിയ പ്രസംഗത്തില്‍ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ ഡി എഫിന്റെ പരാതി. ശ്രീരാമന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ത്ഥന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ പരാതി നല്‍കിയത്
പ്രസിദ്ധ സാഹിത്യകാരനും സാംസ്‌കാരിക നായകനും മികച്ച അധ്യാപകനുമായിരുന്ന കെ. വി. രാമനാഥന്‍മാസ്റ്ററുടെ സ്മരണയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ യുവകലാസാഹിതി – കെ വി രാമനാഥന്‍ സാഹിത്യസമ്മാനം പുരസ്‌ക്കാരം പ്രഖ്യാപിച്ചു.പ്രഥമ സാഹിത്യസമ്മാനത്തിന് അര്‍ഹനായത് പ്രശസ്ത സാഹിത്യകാരന്‍ ഇ.പി. ശ്രീകുമാറാണ്
പഞ്ചായത്തിന്റെ അനാസ്ഥ : മുരിയാട് ടാങ്കറുകളിൽ വെള്ളമെത്താൻ വൈകും

പ്രതിഷേധവുമായി കോൺഗ്രസ്
എടതിരിഞ്ഞി,അരിപ്പാലം സ്വദേശികളായ രണ്ട് പേരെ എം ഡി എം എയുമായി പിടികൂടി