ഇരിങ്ങാലക്കുടയിൽ കൊതുക് നിയന്ത്രണത്തിനായി നിയമ നടപടികൾ ശക്തമാക്കി

ഇരിങ്ങാലക്കുട നഗരസഭയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡെങ്കിപ്പനിക്ക് കാരണമാകാവുന്ന വിധത്തിൽ കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഉള്ള സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളുമായി ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ടീം പരിശോധനകൾ നടത്തി. തൈകൾ വളർത്തി വിൽക്കുന്ന നഴ്സറികളിലാണ് പരിശോധന നടത്തിയത്. ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ. ടി, ആരോഗ്യ വകുപ്പിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രതീഷ് എൻ ആർ, ഷിജു വി.വി, അജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

തുടർന്നുള്ള ദിവസങ്ങളിൽ ആക്രി സ്ഥാപനങ്ങൾ വർക്ക് ഷോപ്പുകൾ, ടയർ പഞ്ചർ അടയ്ക്കുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയാൽ പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ചുമത്താവുന്നതാണ്. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ഓരോരുത്തരും തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കണമെന്ന് അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *