IJKVOICE

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ജില്ലയിലെ മികച്ച സംരഭക സൗഹാര്‍ദ്ദ പഞ്ചായത്ത്

വെള്ളാങ്ങല്ലൂര്‍: ജില്ലയിലെ മികച്ച സംരംഭ സൗഹൃദപഞ്ചായത്തായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. 2022- 23 സംരംഭ വർഷത്തിൽ 161 വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വെള്ളാങ്ങല്ലൂർ പഞ്ചായത്തിന് കഴിഞ്ഞു. ഇതിലൂടെ 4.57 കോടി നിക്ഷേപവും 317 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2023- 24 സംരംഭ വർഷത്തിൽ ലക്ഷ്യമിട്ട 94 വ്യവസായ യൂണിറ്റുകളിൽ 100% വ്യവസായ യൂണിറ്റുകളും ഇതിനോടകം തന്നെ പൂർത്തീകരിച്ചു. പഞ്ചായത്തിനു വേണ്ടി മന്ത്രി പി.രാജീവിൽ നിന്ന് പ്രസിഡൻ്റ് എം.എം. മുകേഷ്, വൈസ് പ്രസിഡൻ്റ് ഫസ്ന റിജാസ്, സ്ഥിരം സമിതി അധ്യക്ഷ […]

സ്കൂൾ വാർഷികം*

കാറളം എ എൽ പി സ്കൂളിന്റെ 109-ാം വാർഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് മുഖ്യാതിഥിയും, ബിപിസി കെ.ആർ സത്യപാലൻ സമ്മാനദാനവും, കാട്ടിക്കുളം ഭരതൻ എൻഡോവ്മെന്റ് വിതരണവും നടത്തി. സുനിൽ മാലാന്ത്ര, അംബിക സുഭാഷ്, മോഹനൻ വലിയാട്ടിൽ, പി.വി. മേരി, അഫീല കെ.എ, രതീഷ് എ. ആർ, കെ.കെ ഭരതൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. […]

കാറളത്തെ ഭാര്യ വീട്ടിൽ നിന്നും യുവാവിനെ കാണാതായതായിപരാതി. എടതിരിഞ്ഞി സ്വദേശി കുരിയ കാട്ടിൽ

രാകേഷ്. 41 വയസിനെയാണ് 16-ാം തിയതി മുതൽ കാണാതായിരിക്കുന്നത് . ഇത് സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭാര്യ കാട്ടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോസ് കളർ കള്ളി ഷർട്ടും ആഷ് കളർ പാൻ്റുമാണ് കാണാതാക്കുമ്പോൾ ധരിച്ചിരുന്ന വേഷം.

ആറാട്ടുപുഴ ക്ഷേത്രത്തിലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.*

*ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരം എ. പത്മനാഭന്,* *സന്തോഷ്സ്മൃതി പുരസ്കാരം മാധവവാര്യർക്ക്* ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരവും സന്തോഷ്സ്മൃതി പുരസ്കാരവും പ്രഖ്യാപിച്ചു. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്ത ജോ.സെക്രട്ടറി ആയിരുന്ന എ. പത്മനാഭന് ശ്രീശാസ്താ പുരസ്ക്കാരം സമർപ്പിക്കും. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണപ്പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് ഈ പുരസ്കാരം . എഴുപത് വർഷമായി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിൽ പാരമ്പര്യ കഴകവൃത്തിക്കാരനായി സേവനം ചെയ്യുന്ന […]