വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ജില്ലയിലെ മികച്ച സംരഭക സൗഹാര്‍ദ്ദ പഞ്ചായത്ത്

വെള്ളാങ്ങല്ലൂര്‍: ജില്ലയിലെ മികച്ച സംരംഭ സൗഹൃദപഞ്ചായത്തായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. 2022- 23 സംരംഭ വർഷത്തിൽ 161 വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വെള്ളാങ്ങല്ലൂർ പഞ്ചായത്തിന് കഴിഞ്ഞു. ഇതിലൂടെ 4.57 കോടി നിക്ഷേപവും 317 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2023- 24 സംരംഭ വർഷത്തിൽ ലക്ഷ്യമിട്ട 94 വ്യവസായ യൂണിറ്റുകളിൽ 100% വ്യവസായ യൂണിറ്റുകളും ഇതിനോടകം തന്നെ പൂർത്തീകരിച്ചു. പഞ്ചായത്തിനു വേണ്ടി മന്ത്രി പി.രാജീവിൽ നിന്ന് പ്രസിഡൻ്റ് എം.എം. മുകേഷ്, വൈസ് പ്രസിഡൻ്റ് ഫസ്ന റിജാസ്, സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *