IJKVOICE

രണ്ടു യുവാക്കൾ മരണപ്പെട്ടു

ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോട്ട നാടുകുന്ന് എന്ന സ്ഥലത്ത് വച്ച് കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ സുരാജ് 32 വയസ്സ്, സജീഷ് (25 ) ,ട/o സുരേഷ്, ഓലിക്കൽ വീട്, പട്ടിമറ്റം, എറണാകുളം, എന്നീ രണ്ടു പേർ മരണപ്പെട്ടിട്ടുള്ളതാണ്. ഇവർ ഓടിച്ചിരുന്ന R 15 ബൈക്ക് നാഷണൽ ഹൈവേയിലെ ഡിവൈഡറിൽ ഇടിച്ച് കയറി Sign Board-ലും മൈൽ ക്കുറ്റിയിലും ഇടിച്ചാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവർ മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതം get […]

കാർ-സ്കൂട്ടർ അപകടം; യുവതി മരിച്ചു

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു

5 പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ തൃപ്രയാർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം

കാർ-KSRTC ബസ് അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 5 ഓടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന […]

കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. […]