ജാതിമത ഭേദമെന്യേ ഇരിങ്ങാലക്കുടക്കാര്‍ ആഘോഷിക്കുന്ന ദനഹാത്തിരുനാള്‍ ഇത്തവണ പ്രളയത്തിന്റെ സ്മരണയില്‍ ആഘോഷങ്ങള്‍ ചുരുക്കി ജനുവരി 5,6,7 തിയ്യതികളില്‍ നടത്തുന്നു.ഈ വര്‍ഷം പ്രളയത്തെ തുടര്‍ന്ന് രൂപത അതിജീവന വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കികൊണ്ടാണ് തിരുനാള്‍ നടത്തുന്നത്. ദീപാലങ്കാരവും, വഴിയോര അലങ്കാരങ്ങളും വെടിക്കെട്ടും ചുരുക്കി സപ്ലിമെന്റ് വേണ്ടെന്ന് വച്ച് പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുകയാണ്.