IJKVOICE

തർക്കം കൊലപാതക ശ്രമത്തിലേക്ക്

ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക്; പ്രതി അറസ്റ്റിൽ ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷ് (45 വയസ്സ്) നെ ആക്രമിച്ച കേസിൽ സുന്ദരപാണ്ഡ്യൻ (30 വയസ്സ്) കുമ്മം പെട്ടി, ദിണ്ഡിഗൽ, തമിഴ്നാട് എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4-നു രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്പെയർ പാർട്സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്. തർക്കത്തിനിടെ “നീ” എന്നു വിളിച്ചതിന്റെ […]

5 വയസ്സുകാരനെ കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

5വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവിനും 1.60 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചും കൂടാതെ വിക്ടിമിന് 1 ലക്ഷം രൂപ കോംമ്പന്‍സേഷനും അനുവദിച്ചു 30/03/2023 തിയ്യതി തൃശൂര്‍ ജില്ലയിലെ മുപ്പിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ‌് കമ്പനിയില്‍ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്‌മ ഖാത്തൂണ്‍ എന്നവരും അച്ഛന്‍ ബഹാരൂള്‍ എന്നിയാളും ബ്രിക്‌സ്‌ കമ്പനിയിലെ ജോലിക്കാരും കമ്പനിയില്‍ തന്നെ […]

കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസ്സിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്ക്കറിനെയാണ് (26 വയസ്സ്) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടി കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസ്സിലെ പ്രധാന പ്രതിയാണ്. ഈ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. കവര്‍ച്ചാ കേസ്സിലെ പ്രതികളായ കൈപ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. […]

വൻ കഞ്ചാവ് വേട്ട

ആളൂരിൽ വൻ കഞ്ചാവ് വേട്ട.വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ പിടിയിൽ

സ്കൂട്ടറിൽ മദ്യവിൽപ്പനക്കാരനെ പിടികൂടി

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. എടതിരിഞ്ഞി കാക്കാതിരുത്തിയിൽ കൈമാപറമ്പിൽ സന്തോഷി (55) നെയാണ് ഇരിങ്ങാലക്കുട റേഞ്ച്‌ എക്‌സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും പിടികൂടിയത്.സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയിരുന്ന ഇയാളെ 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതമാണ് പിടികൂടിയത്. എ.ഇ.ഐ.മാരായ കെ.ഡി. മാത്യു, എ. സന്തോഷ്, ബിന്ദുരാജ്, ശോബിത്, സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു

മോഷണക്കേസ് പ്രതി അറസ്റ്റിൽ

നിരവധി കളവു കേസ്സുകളിൽ പ്രതിയായ മാള മടത്തുംപടി സ്വദേശി വാഴക്കൂട്ടത്തിൽ സന്തോഷിനെയാണ് (45 വയസ്സ്) റൂറൽ എസ്.പി.നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. കെ.ജി.സുരേഷും. ,ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു. ചെറുപ്പം മുതൽ തന്നെ കളവു കേസ്സുകളിൽ പ്രതിയായ ഇയാൾ ആളൂർ, പുത്തൻവേലിക്കര സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയാണ്. പോത്ത് മോഷണം, ഇരുചക്ര വാഹനമോഷണം, കള്ളുഷാപ്പുകൾ, അമ്പലം പള്ളി മോഷണങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം എന്നീ കേസ്സുകളിൽ പ്രതിയാണ്. ഒരു സ്ഥലത്തും സ്ഥിരമായി […]