IJKVOICE

റോഡ് നിർമാണം പൂർത്തീകരിച്ചു.

ഇരിഞ്ഞാലക്കുട നഗരസഭ 2022 -23 വർഷത്തെ ജനകീയാ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 11 – ) • വാർഡിൽ പ്രോജക്ട് നമ്പർ 522/23 പ്രകാരം 568643/- ചിലവഴിച്ച് പുതിയതായി നിർമ്മിച്ച കോക്കാനിക്കാട് ബൈ ലൈൻ ടാറിങ് റോഡിന്റെയും, കോക്കാനിക്കാട് സൗത്ത് ലിങ്ക് കോൺക്രീറ്റ് റോഡിന്റെയും ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ.എം.ആർ ഷാജു നിർവഹിച്ചു. ചടങ്ങിൽ ശരത് കെ ദാസ് സുരേഷ് പാവറട്ടി, ജിബിൻ ജയ്സൺ, ജാഫർ പി എസ്, ഷാജൻ ചെല്ലിക്കര, വിൻസൺ കൂനമ്മാവ് എന്നിവർ പങ്കെടുത്തു.