അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. മേൽശാന്തി ജയാനന്ദൻ നമ്പൂതിരി, നടുവം രാമൻ നമ്പൂതിരി, കുറിയേടത്ത് കൃഷ്ണൻ നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി എന്നിവർ ക്ഷേത്രത്തിൻറെ പടിഞ്ഞാറേ ഗോപുര നടയിൽ നിന്നും തലച്ചുമടായി കൊണ്ടുവന്ന നെൽകതിർ കെട്ടുകൾ , ക്ഷേത്ര പ്രദിക്ഷണത്തിന്നു ശേഷം മണ്ഡപത്തിൽ വെച്ച് പൂജിച്ച് നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഉച്ചപ്പൂജയ്ക്കു ശേഷം പുത്തരിപ്പായസവും ഭക്തജനങ്ങൾക്കു പ്രസാദമായി വിതരണം ചെയ്തു.