സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് വെള്ളം ചെറിയ തോടു കീറി ഒഴുകിവിട്ടാണ് വെള്ള കെട്ട് പരിഹരിച്ചത്. കാട്ടൂർ 8,10 വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോക്കുന്നത്. സമീപ വാസികൾ മതിലുകൾ കെട്ടിയതിനെ തുടർന്ന് വെള്ളം ഒഴുകി പോകാത്തതിനെ തുടർന്ന് റോഡിൽ കെട്ടി കിടന്നാണ് വെള്ളക്കെട്ട് രൂപപെട്ടത്. വാർഡ് അംഗങ്ങളും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരുമായ പി എസ് അനീഷ് രഹി ഉണ്ണികൃഷ്ണൻ എന്നിവർ സ്വകാര്യ വ്യക്തികളുമായി നടത്തിയ ചർച്ചയെ തുടർന്ന് പറമ്പിലേക്ക് വെള്ളം ഒഴുകി വിടാൻ സ്ഥല ഉടമകൾ സമ്മതിക്കുകയായിരുന്നു.