തൃശൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.വരണാധികാരിയായ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജക്കാണ് നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.മന്ത്രി കെ.രാജന്‍, സിപിഎം.ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി. നേതാവ് കെ.പി രാജേന്ദ്രന്‍ തുടങ്ങിയവരും സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ മാനേജരും അരിഞ്ഞോട്ടത്തുമനയ്ക്കൽ പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയുമായ ലീലാ അന്തർജനം (92) നിര്യാതയായി. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗമാണ്.

മക്കൾ – നീലകണ്ഠൻ (റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ), പരേതനായ വിജയൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നാരായണൻ (റിട്ട. SKHSS)വാസുദേവൻ (റിട്ട. HM, SKHSS) പ്രസന്നാ രാജൻ (റിട്ട. HSA), ദേവി (റിട്ട. UPSA), സുമ. മരുമക്കൾ – പരേതയായ ഉമാദേവി, […]