ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൻറെ അവധിക്കാല സഹവാസക്യാമ്പ് “ഓലപ്പീപ്പി “ ഈ വർഷത്തെ LSS വിജയികളായ ദേവബാല യു.ആർ, ദിഷാൻ എം.ഡി , ആര്യൻ കെ എസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് വിൻസി ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കവിയും ഗാനരചയിതാവുമായ ഇ ജിനൻമാഷ് മുഖ്യാതിഥിയായിരുന്നു.ഇരിങ്ങാലക്കുട BPC കെ.ആർ സത്യപാലൻമാസ്റ്റർ ആശംസകൾ നേർന്നു.ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും MPTA പ്രസിഡണ്ട് ദിവ്യ കെ ഡി നന്ദിയും പറഞ്ഞു.ശ്രേഷ്ഠം മലയാളം, നിറക്കൂട്ട് , ഓറിഗാമി, ഫുട്ബോൾ, നാടൻപാട്ട് കളരി, യോഗ, ജീവിത ശൈലി , ക്യാമ്പ് ഫയർ തുടങ്ങിയ സെഷനുകൾ ജിനൻ മാഷ്, ഗ്രീഷ്മ ഗോപലൻ , വിൻസി, ദിവ്യ , വിഷ്ണു വിജയൻ , അനി ഇരിങ്ങാലക്കുട […]
ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി അഡ്വ. കെ ജി അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്വില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹി നെഹ്രു പ്ലേസിലെ ഹോട്ടല്‍ ഇറോസില്‍ മെയ് 24ന് വൈകീട്ട് നടക്കുന്ന പ്രേത്യേക ചടങ്ങില്‍ വച്ച് പ്രഖ്യാപനം നടക്കും.രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ശാഖകളായി പ്രവര്‍ത്തിക്കുന്ന് ഐ സി എല്‍ ഫിന്‍കോര്‍പ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ സി എം ഡിയാണ് അഡ്വ. കെ ജി അനില്‍കുമാര്‍.നിലവില്‍ ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷ്ണറാണ് അദേഹം.ഇന്ത്യയും മിഡില്‍ ഈസ്റ്റും 33 ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ടൂറീസം ബ്ന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഐ സി എല്‍ ഫിന്‍കോര്‍പ്പിന്റെ നിരന്തര […]