കല്ലേറ്റുംകര: നേപ്പാളി പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എപ്ലസ്. കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ്. സ്‌കൂളിലെ വിനീത വിശ്വകര്‍മ്മ എന്ന കുട്ടിക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്.

കല്ലേറ്റുംകര ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളിലെ മിഠായി കമ്പനിയില്‍ ജീവനക്കാരനായ നേപ്പാള്‍ സുര്‍ക്കിത്ത് സ്വദേശി ബാല്‍ ബഹദൂറിന്റേയും പൂജയുടേയും മൂന്നുമക്കളില്‍ മൂത്തവളാണ് വിനീത. എസ്റ്റേറ്റിന് സമീപം ചെറിയ വാടക വീട്ടിൽ വളരെ പരിമിതമായ ചുറ്റുപാടിലാണ് വിനീതയും കുടുംബവും ജീവിക്കുന്നത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന വിനിത ഐ.ജെ.എല്‍.പി. […]

കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് മരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളുടെയും മ്യത ദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് […]

ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് കോളേജിന് സമ്മാനിച്ചു.

ഇന്ത്യയിലെ തന്നെ രണ്ടാമത്തെ മികച്ച കോളേജായി തെരെഞ്ഞെടുക്കപ്പെട്ട സെൻ്റ് |ജോസഫ് സ് കോളേജ് പഠന പാഠ്യേതര വിഷയയങ്ങളിൽ പുലർത്തുന്ന പ്രവർത്തനമികവിനെ വിലയിരുത്തിയാണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ സമ്മാനിച്ചത്. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് സ് […]