IJKVOICE

മോഹിനിയാട്ടത്തിൻ്റെ ശൈലിയുടെ ഏകോപനത്തിനായി കലാമണ്ഡലം മുന്നിട്ടിറങ്ങേണ്ടത് കാലത്തിൻ്റെ ആവശ്യം

ഇരിങ്ങാലക്കുട : മോഹിനിയാട്ടത്തിലെ അടവുകളെ ഏകീകരിച്ചും, ശൈലീഭേദങ്ങളെ സമന്വയിപ്പിച്ചും ആധികാരികത പുനർനിർണ്ണയിക്കാൻ കലാമണ്ഡലം മുൻകൈ എടുക്കേണ്ടതാണെന്ന് മോഹിനിയാട്ടം സംബന്ധിച്ചുനടന്ന ചർച്ചയിൽ ശക്തമായ അഭിപ്രായം രൂപപ്പെട്ടു. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുവർഷം നീണ്ടുനില്ക്കുന്ന സുവർണ്ണ ജൂബിലിയാഘോഷ പരമ്പരയുടെ ഭാഗമായി അമ്മന്നൂർ ചാച്ചുച്ചാക്ക്യാർ സ്മാരക ഗുരുകുലത്തിൽ സംഘടിപ്പിച്ച കലാമണ്ഡലം ലീലാമ്മ അനുസ്മരണത്തിനോടനുബന്ധിച്ചാണ് ചർച്ച നടന്നത്. പ്രമുഖ മോഹിനിയാട്ടം ആചാര്യ നിർമ്മലാ പണിക്കർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. “മോഹിനിയാട്ടത്തിൽ ഗുരു കലാമണ്ഡലം ലീലാമ്മ […]

പെരിഞ്ഞനത്ത് സെയിൻ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് വിഷബാധയേറ്റ വീട്ടമ്മ മരിച്ചു.

പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി രായംമരക്കാർ വീട്ടിൽ ഹസ്ബുവിൻ്റെ ഭാര്യ നുസൈബ (56) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച നാല് പേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച സ്ഥിതി മോശമായതിനെ തുടർന്ന് നുസൈബയെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ […]

വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദേവാലയത്തിലെ ഇടവകദിനാഘോഷം 2024 മെയ് 26 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.ഇടവക ദിനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന പൊതുസമ്മേളനം എൻഡോവ്മെൻ്റ് വിതരണം ആദരിക്കൽ വിവിധങ്ങളായ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു. ഇടവകദിനാഘോഷം ഫാദർ സെബാസ്റ്റ്യൻ അരിക്കാട്ട് ഉദ്ഘാടനം ചെയ്തു.പ്രസ്തുത യോഗത്തിൽ വല്ലക്കുന്ന് സെൻ്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി ഫാദർ സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിക്കുകയും ജനറൽ കൺവീനർ ജോൺസൺ കോക്കാട് സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ഇടവക കൈകാരൻ സജി […]